കൊമ്പന്മാര്‍ക്ക് മധുരപ്രതികാരത്തിനുള്ള അവസരമെന്ന് ഐ എം വിജയന്‍
സ്വന്തം കാണികള്‍ക്കു മുന്നില്‍ കളിക്കുന്നതിന്‍റെ മുന്‍തൂക്കം കേരള ബ്ലാസ്റ്റേഴ്സിന് ഫൈനലില്‍ ഗുണം ചെയ്യുമെന്ന് ഇന്ത്യന്‍ ഫുട്ബോളിലെ കറുത്തമുത്തായ ഐ എം വിജയന്‍.
സ്വന്തം കാണികള്‍ക്കു മുന്നില്‍ കളിക്കുന്നതിന്‍റെ മുന്‍തൂക്കം കേരള ബ്ലാസ്റ്റേഴ്സിന് ഫൈനലില്‍ ഗുണം ചെയ്യുമെന്ന് ഇന്ത്യന്‍ ഫുട്ബോളിലെ കറുത്തമുത്തായ ഐ എം വിജയന്‍. ഇരുടീമുകള്‍ക്കും വിജയിക്കാന്‍ തുല്യസാധ്യതയാണെന്ന് വിലയിരുത്തുമ്പോഴും മനസ് ബ്ലാസ്റ്റേഴ്സിനൊപ്പമാണ് ഐ എം വിജയന്‍റെ മനസ്. സ്വന്തം നാട്ടില്‍ നടക്കുന്ന ഐഎസ്എല്‍ ഫൈനലില്‍ ആവേശം പകര്‍ന്ന് ഇന്ത്യന്‍ ഫുട്ബോളിലെ കറുത്തമുത്ത് ഐ എം വിജയനും ഗ്യാലറിയിലുണ്ടാകും.
സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കുന്നതിന്‍റെ ആനുകൂല്യം കേരള ബ്ലാസ്റ്റേഴ്സ് മുതലാക്കിയാല്‍ ഇത്തവണ വിജയം ആതിഥേയ ടീമിനൊപ്പം നില്‍ക്കുമെന്ന് ഇന്ത്യന്‍ ഫുട്ബോളിലെ കറുത്തമുത്ത് ഐ എം വിജയന്‍. ആദ്യ ഫൈനലിലെ തോല്‍വിക്ക് സ്വന്തം കാണികള്‍ക്ക് മുന്നില്‍ പകരം വീട്ടുമെന്ന പ്രതീക്ഷയിലാണ് ഐ എം വിജയന്‍.
മികച്ച ഫോമിലുള്ള ഇയാന്‍ ഹ്യൂമിനെ ബ്ലാസ്റ്റേഴ്സ് ഭയക്കണം. ഒറ്റക്ക് ഗോളടിക്കാന്‍ ശ്രമിക്കാതെ ജര്‍മന്‍ പാസ് ചെയ്ത് കളിക്കുകയാണെങ്കില്‍ നേട്ടമുണ്ടാക്കുമെന്നും ഇന്ത്യയുടെ മുന്‍ സ്ട്രൈക്കര്‍ ഓര്‍മിപ്പിച്ചു. പ്രതിരോധത്തിലെ കരുത്ത് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. മൈതാനത്ത് കലാശപ്പോരാട്ടം കനക്കുന്പോള്‍ ആവേശം പകര്‍ന്ന് ഇന്ത്യയുടെ ഈ മുന്‍ താരവും ഗ്യാലറിയിലുണ്ടാകും.