പന്തില്‍ കൃത്രിമത്വം: ഡുപ്ലെസിസിന്‍റെ അപ്പീല്‍ തള്ളി

Update: 2017-06-26 21:51 GMT
Editor : admin
പന്തില്‍ കൃത്രിമത്വം: ഡുപ്ലെസിസിന്‍റെ അപ്പീല്‍ തള്ളി
Advertising

വായിലുണ്ടായിരുന്ന മിന്റ് ഉപയോഗിച്ച് ഡുപ്ലെസിസ് പന്ത് മിനുസപ്പെടുത്തിയെന്നാണ് ആരോപണം. സംഭവത്തിന്റ വീഡിയോ ദൃശ്യങ്ങള്‍

ആസ്ട്രേലിയക്കിതിരായ ടെസ്റ്റ് പരന്പരക്കിടെ പന്തില്‍ കൃത്രിമത്വം കാട്ടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസിസിനെതിരെ നടപടിയുണ്ടാകുമെന്ന് ഉറപ്പായി . ഐ സി സി കുറ്റം ചുമത്തിയതിനെതിരെ ഡുപ്ലെസിസ് സമര്‍പ്പിച്ച ഹരജി ജുഡീഷ്യല്‍ കമ്മീഷന്‍ തള്ളി. കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ ബുധനാഴ്ച വിധി പറയും.

ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരന്പരക്കിടെയാണ് വിവാദമായ സംഭവം. വായിലുണ്ടായിരുന്ന മിന്റ് ഉപയോഗിച്ച് ഡുപ്ലെസിസ് പന്ത് മിനുസപ്പെടുത്തിയെന്നാണ് ആരോപണം. സംഭവത്തിന്റ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഐ സി സി നടപടിയെടുത്തത്. മാച്ച് ഫീയുടെ 100 ശതമാനം പിഴയും മൂന്ന് ഡിമെരിറ്റ് പോയന്റുകളും ഡുപ്ലെസിക്കെതിരെ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് ചുമത്തി. അതേസമയം വിലക്ക് അടക്കമുള്ള കടുത്ത നടപടികളില്‍ നിന്നും ഡുപ്ലെസി രക്ഷപ്പെടുകയും ചെയ്തു. തനിക്കെതിരായ ആരോപണങ്ങളില്‍ കഴന്പില്ലെന്നും നടപടികള്‍‌ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഡുപ്ലെസിസ് ജുഡീഷ്യല്‍ കമ്മീഷനെ സമീപിച്ചത്.

ചുമത്തപ്പെട്ട ഓരോ ഡീമെരിറ്റ് പോയിന്റിനും ഡുപ്ലെസിക്ക് ഓരോ മാച്ച് വീതം നഷ്ടമാകും. ദുബായില്‍ രണ്ടര മണിക്കൂര്‍ നീണ്ട വിചാരണയില്‍ ഡു പ്ലെസി ഓണ്‍ലൈനായാണ് പങ്കെടുത്തത്. മാച്ച് റഫഫിയുടെ നടപടി അംഗീകരിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ ഡുപ്ലെസിയുടെ വാദങ്ങള്‍ തള്ളുകയും ചെയ്തു. 14 വര്‍ഷത്തെ ഫസ്റ്റ്ക്ലാസ് കരിയര്‍ ഉള്ള ഡുപ്ലെസി മറ്റുകളിക്കാര്‍ക്ക് മുന്നില്‍ മാതൃകാപരമായി പെരുമാറാന്‍ ബാധ്യസ്ഥനാണെന്നും ജുഡീഷ്യല്‍ കമ്മീഷന്‍ പരാമര്‍ശിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News