ഭുവനേശ്വറിന് പരിക്ക്: മൂന്നാം ടെസ്റ്റില്‍ ശാരദുള്‍ താക്കൂര്‍ പകരക്കാരന്‍

Update: 2017-07-06 07:38 GMT
Editor : Damodaran
ഭുവനേശ്വറിന് പരിക്ക്: മൂന്നാം ടെസ്റ്റില്‍ ശാരദുള്‍ താക്കൂര്‍ പകരക്കാരന്‍
Advertising

കൊല്‍ക്കൊത്ത ടെസ്റ്റില്‍ ന്യൂസിലാന്‍ഡിന്‍റെ ഒന്നാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റെടുത്ത ഭുവനേശ്വര്‍ ടീമിന്‍റെ വിജയത്തില്‍ നിര്‍ണായകമായ പങ്ക് വഹിച്ചിരുന്നു.


പുറംവേദനയെ തുടര്‍ന്ന് പേസര്‍ ഭുവനേശ്വര്‍ കുമാറിന് ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റ് നഷ്ടമാകും. പകരക്കാരനായി ശാരദുള്‍ താക്കൂറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊല്‍ക്കൊത്ത ടെസ്റ്റില്‍ ന്യൂസിലാന്‍ഡിന്‍റെ ഒന്നാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റെടുത്ത ഭുവനേശ്വര്‍ ടീമിന്‍റെ വിജയത്തില്‍ നിര്‍ണായകമായ പങ്ക് വഹിച്ചിരുന്നു. ഇശാന്ത് ശര്‍മയെ പരിക്കിനെ തുടര്‍ന്ന് നഷ്ടമായതിനാല്‍ ഭുവനേശ്വറും സമിയുമാണ് കൊല്‍ക്കൊത്തയില്‍ ഇന്ത്യന്‍ പേസ് പടയെ നയിച്ചിരുന്നത്. ഭുവനേശ്വറിനെ കൂടെ നഷ്ടമാകുന്നത് ഇന്ത്യയുടെ ബൌളിങിനെ സാരമായി ബാധിക്കാനിടയുണ്ട്.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News