തകര്‍പ്പന്‍ വിജയവുമായി ഡല്‍ഹി ഒന്നാം സ്ഥാനത്ത്

Update: 2017-07-12 21:19 GMT
Editor : Ubaid
തകര്‍പ്പന്‍ വിജയവുമായി ഡല്‍ഹി ഒന്നാം സ്ഥാനത്ത്

ഒമ്പതു മത്സരങ്ങളില്‍നിന്നു 16 പോയിന്റുമായാണ് ഡല്‍ഹി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത്

ചെന്നൈയിന്‍ എഫ്‌സിക്കെതിരേ തകര്‍പ്പന്‍ വിജയവുമായി ഡല്‍ഹി ഡൈനമോസ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി. ഒന്നിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു ഡൈനമോസിന്റെ ജയം. ആതിഥേയര്‍ക്കായി ഫ്‌ളോറന്റ് മലൂദ രണ്ടു ഗോള്‍ നേടി.

15–ാം മിനിറ്റില്‍ റിച്ചാര്‍ഡ് ഗാഡ്‌സെയിലൂടെ ഡൈനമോസ് മുന്നിലെത്തി. മലൂദയായിരുന്നു ഗോളവസരം ഒരുക്കിയത്. പത്തുമിനിറ്റിനുശേഷം മലൂദയ്ക്കു ഗോള്‍ അടിക്കാന്‍ അവസരമൊരുക്കി ഗാഡ്‌സെ കടം വീട്ടി. രണ്ടു ഗോള്‍ വീണതോടെ ആക്രമണം വര്‍ധിപ്പിച്ച ചെന്നൈയിന്‍ ഗോള്‍ മടക്കി. ബെര്‍ണാഡ് മെന്‍ഡിയായിരുന്നു സ്‌കോറര്‍. ആദ്യ പകുതിയില്‍ ഡൈനമോസ് ഒരു ഗോളിനു മുന്നിട്ടുനിന്നു. രണ്ടാം പകുതിയില്‍ ഡൈനമോസ് ലീഡ് വര്‍ധിപ്പിച്ചു. മലൂദയുടെ അസിസ്റ്റില്‍നിന്ന് കീന്‍ ലെവിസായിരുന്നു ഗോള്‍ നേടിയത്. മത്സരം അവസാനിക്കാന്‍ അഞ്ചു മിനിറ്റ് ബാക്കിനില്‍ക്കെ മലൂദ വീണ്ടും ലക്ഷ്യംകണ്ടു.

ഒമ്പതു മത്സരങ്ങളില്‍നിന്നു 16 പോയിന്റുമായാണ് ഡല്‍ഹി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. 15 പോയിന്റുമായി മുംബൈയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. തോല്‍വിയോടെ ചെന്നൈയിന്‍ ആറാം സ്ഥാനത്തെത്തി.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News