ബൌളിങ്ങിലെ ഡോണ്‍ ബ്രാഡ്മാനാണ് അശ്വിനെന്ന് സ്റ്റീവ് വോ

Update: 2017-12-05 21:47 GMT
Editor : admin
ബൌളിങ്ങിലെ ഡോണ്‍ ബ്രാഡ്മാനാണ് അശ്വിനെന്ന് സ്റ്റീവ് വോ
Advertising

അവിശ്വസനീയമായ രീതിയിലാണ് അശ്വിന്‍ കളിക്കുന്നത്. അശ്വിനെ നേരിടാനുളള തന്ത്രങ്ങള്‍ ഓസീസ് താരങ്ങള്‍ രൂപപ്പെടുത്തണമെന്നും വോ

ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിനെ പുകഴ്ത്തി മുന്‍ ആസ്ട്രേലിയന്‍ നായകന്‍ സ്റ്റീവോ. ബൌളിങ്ങിലെ ഡോണ്‍ ബ്രാഡ്മാനാണ് അശ്വിനെന്നും ഓസീസ് ടീം ഏറ്റവും കൂടുതല്‍ ഭയക്കേണ്ടത് അശ്വിനെയാണെന്നും സ്റ്റീവ് വോ പറഞ്ഞു. .

ഈ മാസം 23 ന് ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര തുടങ്ങാനിരിക്കെയാണ് അശ്വിനെ സൂക്ഷിക്കുക എന്ന മുന്നറിയിപ്പുമായി സ്റ്റീ വ് വോ രംഗത്തെത്തിയത്. അവിശ്വസനീയമായ രീതിയിലാണ് അശ്വിന്‍ കളിക്കുന്നത്. അശ്വിനെ നേരിടാനുളള തന്ത്രങ്ങള്‍ ഓസീസ് താരങ്ങള്‍ രൂപപ്പെടുത്തണമെന്നും വോ പറയുന്നു. നിലവില്‍ ഏറ്റവും മികച്ച ഫോമില്‍ കളിക്കുന്ന ടീമാണ് ഇന്ത്യ. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയെ തോല്‍പ്പിക്കുക ശ്രമകരമാണ്. കോഹ്ലിയുടെ നായക മികവിനേയും വോ പുകഴ്ത്തി. ഇന്ത്യന്‍ താരങ്ങളില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കാന്‍ കോഹ്ലിക്ക് കഴിയും. ഇന്ത്യയിൽ പര്യടനം നടത്തുന്ന ഓസീസ് ടീം 4-0ന്‍റെ തോൽവി ഏറ്റുവാങ്ങുമെന്ന ഇന്ത്യൻ ടീം മുൻ നായകൻ സൗരവ് ഗാംഗുലിയുടെ പ്രസ്താവനയെ വോ തള്ളിക്കളഞ്ഞു.ഓസീസ് ടീമിനെ പൂര്‍ണമായി എഴുതിതളളുന്നത് വിഡ്ഡിത്തരമാണെന്നും വോ പ്രതികരിച്ചു. ഇന്ത്യന്‍ ടീമിന് പരിചയമില്ലാത്ത ഒരുപിടി താരങ്ങള്‍ ഓസീസ് ടീമിലുണ്ട്. മികച്ച കളിപുറത്തെടുക്കാന്‍ തന്നെയാണ് ഓസീസ് ടീമിന്‍റെ വരവെന്നും ആദ്യടെസ്റ്റ് നിര്‍ണായകമാണെന്നും വോ പറയുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News