ബ്ലാസ്റ്റേഴ്‍സ് ആരാധകരെ അഭിനന്ദിച്ച് അഭിഷേക് ബച്ചനും

Update: 2017-12-27 21:39 GMT
Editor : Ubaid
ബ്ലാസ്റ്റേഴ്‍സ് ആരാധകരെ അഭിനന്ദിച്ച് അഭിഷേക് ബച്ചനും

ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്ന അഭിഷേക് അഭിപ്രായം പങ്കുവെച്ചത്

ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കളികാണാന്‍ ജവഹര്‍ലാല്‍ നെഹ്‍റു സ്റ്റേഡിയത്തിലെത്തിയ കാണികളെ അഭിനന്ദിച്ച് ബോളിവുഡ് സൂപ്പര്‍താരവും ചെന്നൈയിന്‍ എഫ്‌സിയുടെ സഹഉടമയുമായ അഭിഷേക് ബച്ചന്‍. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്ന അഭിഷേക് അഭിപ്രായം പങ്കുവെച്ചത്. കൊച്ചിയിലെ ഗ്യാലറിയിലെ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു.

'മികച്ച കളി കാഴ്ച്ചവെച്ചതിന് കേരള ബ്ലാസ്‌റ്റേഴ്‌സിന് അഭിനന്ദനങ്ങള്‍, അതിനേക്കാള്‍ ഏറെ സ്‌റ്റേഡിയത്തിലെ അന്തരീക്ഷം വൈദ്യുതി തരംഗമുണ്ടാക്കുന്ന വിധത്തിലായിരുന്നു. ഇതുപോലുളള അന്തരീക്ഷം എല്ലാ സ്റ്റേഡിയത്തിലും ഉണ്ടായാല്‍ ഇത് ഇന്ത്യന്‍ ഫുട്‌ബോളിനെ ഉന്നതിയിലെത്തിക്കും.’

Advertising
Advertising

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News