ബ്ലാസ്റ്റേഴ്സ് തോറ്റെങ്കിലും നിരാശരാവാതെ നൈനാന്‍ വളപ്പിലെ ആരാധകര്‍

Update: 2018-02-24 03:50 GMT
Editor : Sithara
ബ്ലാസ്റ്റേഴ്സ് തോറ്റെങ്കിലും നിരാശരാവാതെ നൈനാന്‍ വളപ്പിലെ ആരാധകര്‍

നൈനാന്‍ വളപ്പ് മിനി സ്റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ കൂറ്റന്‍ സ്ക്രീനില്‍ നൂറു കണക്കിന് ആളുകളാണ് ഫൈനല്‍ കണ്ടത്.

Full View

ഐഎസ്എല്‍ ചാമ്പ്യന്‍ പോരാട്ടം കൊച്ചിയിലാണ് നടന്നതെങ്കിലും ആവേശം അലകടലായി ഉയര്‍ന്നത് കോഴിക്കോട് നൈനാന്‍ വളപ്പില്‍‍. നൈനാന്‍ വളപ്പ് മിനി സ്റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ കൂറ്റന്‍ സ്ക്രീനില്‍ നൂറു കണക്കിന് ആളുകളാണ് ഫൈനല്‍ കണ്ടത്. കേരളം തോറ്റെങ്കിലും മികച്ച പ്രകടനം കാഴ്ച വെക്കാനായതിന്റെ ആശ്വാസത്തിലാണ് ഫുട്ബോള്‍ പ്രേമികള്‍ മടങ്ങിയത്.

ഐഎസ്എല്‍ കലാശ പോരാട്ടം കൊച്ചിയില്‍ തുടങ്ങുന്നതിനു മുമ്പേ കോഴിക്കോട് നൈനാന്‍ വളപ്പില്‍ ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു. മഞ്ഞക്കുപ്പായം ധരിച്ച് ആവേശം വാനോളമുയര്‍ത്തി അവര്‍ കാത്തിരുന്നു. കിക്കോഫിന് ശേഷം കേരളത്തിന്‍റെ ഓരോ കുതിപ്പിനും നിറഞ്ഞ കൈയടി. ഒടുവില്‍ മുഹമ്മദ് റാഫിയുടെ ഹെഡര്‍ ഗോള്‍ വല ചുംബിച്ചപ്പോള്‍ ആവേശം അണ പൊട്ടി.

കൊല്‍ക്കത്ത മുന്നിലെത്തിയപ്പോള്‍ നിരാശ. ഒടുവില്‍ അധിക സമയം പിന്നിട്ട് ഷൂട്ടൌട്ടിലേക്ക് നീങ്ങിയപ്പോള്‍ പ്രാര്‍ത്ഥനയോടെ കാത്തിരിപ്പ്. ഓരോ ഗോളിലും ആഘോഷം. ഒടുവില്‍ ഹെങ്ബാര്‍ട്ടിന്‍റെ പെനാല്‍റ്റി പാഴായതോടെ ആഹ്ളാദം നിരാശക്ക് വഴിമാറി.

പൊരുതി തോറ്റെങ്കിലും കേരളാ ബ്ലാസ്റ്റേഴ്സിനെ നെഞ്ചേറ്റിയാണ് ഇവരുടെ മടക്കം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News