അനസ് എടത്തൊടികക്ക് ജന്മനാടിന്റെ ആദരം

Update: 2018-03-23 15:38 GMT
Editor : Subin
അനസ് എടത്തൊടികക്ക് ജന്മനാടിന്റെ ആദരം

അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിനുവേണ്ടി കൂടുതല്‍ മികവോടെ കളിക്കാന്‍ പരിശ്രമിക്കുമെന്ന് അനസ് പറഞ്ഞു.

ഏറ്റവും മികച്ച ഇന്ത്യന്‍ ഫുട്‌ബോള്‍താരമായി തെരഞ്ഞെടുക്കപ്പെട്ട അനസ് എടത്തൊടികക്ക് ജന്മനാടിന്റെ ആദരം. മലപ്പുറം കൊണ്ടോട്ടിയിലാണ് അനസിന് ആദരമേകി പരിപാടി സംഘടിപ്പിച്ചത്.

Full View

ഘോഷയാത്രയോടെയാണ് പരിപാടിക്ക് തുടക്കമായത്. അനസിനെ സ്‌നേഹിക്കുന്ന നാട്ടുകാരുടെ വലിയസംഘം ഘോഷയാത്രയില്‍ പങ്കെടുത്തു. ഐ.എസ്.എല്ലില്‍ ഡല്‍ഹി ഡൈനാമോസിനും ഐലീഗില്‍ മോഹന്‍ ബഗാനും വേണ്ടി പുറത്തെടുത്ത പ്രകടനമാണ് അനസിനെ ഫുട്‌ബോള്‍ പ്ലെയേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിനുവേണ്ടി കൂടുതല്‍ മികവോടെ കളിക്കാന്‍ പരിശ്രമിക്കുമെന്ന് അനസ് പറഞ്ഞു. കൊണ്ടോട്ടിയിലെ അക്ഷര ക്ലബാണ് പരിപാടി സംഘടിപ്പിച്ചത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News