സ്പാനിഷ് ലീഗില്‍ ബാഴ്സലോണക്ക് തകര്‍പ്പന്‍ ജയം

Update: 2018-04-15 08:34 GMT
സ്പാനിഷ് ലീഗില്‍ ബാഴ്സലോണക്ക് തകര്‍പ്പന്‍ ജയം

സ്പോട്ടിങ് ഗീജോണിനെ ഒന്നിനെതിരെ ആറ് ഗോളിനാണ് ബാഴ്‌സ തോല്‍പ്പിച്ചത്, മറ്റൊരു മത്സരത്തില്‍ റയല്‍ മാഡ്രിഡിനെ ലാസ് പാല്‍മാസ് സമനിലയില്‍ തളച്ചു

സ്പാനിഷ് ലീഗില്‍ ബാഴ്സലോണക്ക് തകര്‍പ്പന്‍ ജയം. സ്പോട്ടിങ് ഗീജോണിനെ ഒന്നിനെതിരെ ആറ് ഗോളിനാണ് ബാഴ്‌സ തോല്‍പ്പിച്ചത്. കരുത്തരായ റയല്‍ മാഡ്രിഡിനെ ലാസ് പാല്‍മാസ് സമനിലയില്‍ തളച്ചു

എംഎസ്എന്‍ ത്രയത്തിന്റെ മികച്ച ഫോമാണ് ബാഴ്സലോണക്ക് മികച്ച ജയം സമ്മാനിച്ചത്. ഒന്പതാം മിനിറ്റില്‍ മെസി തുടങ്ങിവെച്ച ഗോള്‍വേട്ടയില്‍ നെയ്മറും സുവാരസും പങ്കാളികളായി. സുവാരസ് രണ്ട് തവണയാണ് സ്പോട്ടിങ് ഗീജോണിന്റെ വലകുലുക്കിയത് ഇവാന്‍ റാക്കിറ്റികും അല്ക്കാസറുമായിരുന്നു മറ്റു രണ്ട് ഗോളുകള്‍ നേടിയത്. 21 ആം മിനിറ്റിലായിരുന്നു സ്പോട്ടിങ് ഗീജോണിന്റെ ഏക ഗോള്‍.

മറ്റൊരു മത്സരത്തില്‍ ശക്തരായ റയല്‍ മാഡ്രിഡിനെ ദുര്‍ബലരായ ലാസ് പാല്‍മാസ് സമനിലയില്‍ തളച്ചു.റയലിനെ ഞെട്ടിച്ച് ആദ്യ മൂന്നു ഗോളുകള്‍ നേടി ലാസ് പാല്‍മാസ് മുന്നിലെത്തിയെങ്കിലും ഇസ്കോയും റൊണാള്‍ഡോയും റയലിനെ തോല്‍വിയില്‍ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News