ഐ.എസ്.എല്‍ ടീമുകളുടെ എണ്ണം പത്താക്കി; കേരളത്തിന് പുതിയ ടീമില്ല
ജെ.എസ്.ഡബ്ളിയു ഗ്രൂപ്പാണ് ബംഗളൂരു ടീമിനെ സ്വന്തമാക്കിയത്
ഐ.എസ്.എല്‍ ടീമുകളുടെ എണ്ണം പത്താക്കി ഉയര്‍ത്തി. ബാംഗ്ലൂര്‍, ജംഷഡ്പൂര്‍ എന്നിവയാണ് പുതിയ ടീമുകള്‍. ടാറ്റാസ്റ്റീല്‍ ഗ്രൂപ്പാണ് ജംഷഡ്പൂര്‍ ടീമിനെ സ്വന്തമാക്കിയത്. ജെ.എസ്.ഡബ്ളിയു ഗ്രൂപ്പാണ് ബംഗളൂരു ടീമിനെ സ്വന്തമാക്കിയത്.
ഇതോടെ ഐഎസ്എല്ലിൽ കളിക്കുന്ന ടീമുകളുടെ എണ്ണം പത്തായി. ഫുട്ബോൾ സ്പോർട്സ് ഡെവലപ്പ്മെന്റ് ലിമിറ്റഡ്(എഫ്എസ്ഡിഎൽ) ആണ് പുതിയ ടീമുകളുടെ പ്രഖ്യാപനം നടത്തിയത്. ടാറ്റ ഗ്രൂപ്പാണ് ജംഷഡ്പുർ ടീമിന്റെ ഉടമകൾ. ബംഗളുരു എഫ്സിയും ടാറ്റ ഗ്രൂപ്പും മാത്രമാണ് ടീമുകൾക്കായി അപേക്ഷ സമർപ്പിച്ചിരുന്നത്. തിരുവനന്തപുരം, ബംഗളുരു, അഹമ്മദാബാദ്, കോൽക്കത്ത, കട്ടക്ക്, ദുർഗാപുർ, ഹൈദരാബാദ്, ജംഷഡ്പുർ, റാഞ്ചി, സിലിഗുരി എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ച് ടീം തുടങ്ങാൻ താത്പര്യമുള്ളവരെയാണ് ഐ.എസ്.എൽ സംഘാടകർ ലേലത്തിനു ക്ഷണിച്ചത്. മൂന്നു ടീമുകളെ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും രണ്ടായി ചുരുക്കുകയായിരുന്നു.
ഒക്ടോബർ മുതൽ ഡിസംബർ വരെയാവും ഈ സീസണിലെ പോരാട്ടം.