ട്വീറ്റ് അബദ്ധമായി; അക്തറിനെ ട്രോളാന്‍ മത്സരിച്ച് ഇന്ത്യക്കാരും പാകിസ്താനികളും

Update: 2018-04-26 01:01 GMT
Editor : Alwyn K Jose
ട്വീറ്റ് അബദ്ധമായി; അക്തറിനെ ട്രോളാന്‍ മത്സരിച്ച് ഇന്ത്യക്കാരും പാകിസ്താനികളും

സോഷ്യല്‍മീഡിയയില്‍ ചെറിയൊരു അക്ഷരതെറ്റോ നാക്കൊന്നു പിഴച്ചുപോയാല്‍ പോലും ട്രോളന്‍മാരുടെ ആക്രമണത്തില്‍ നിന്നു രക്ഷപെടാന്‍ കഴിയില്ലെന്ന അവസ്ഥയാണ് നിലവില്‍

സോഷ്യല്‍മീഡിയയില്‍ ചെറിയൊരു അക്ഷരതെറ്റോ നാക്കൊന്നു പിഴച്ചുപോയാല്‍ പോലും ട്രോളന്‍മാരുടെ ആക്രമണത്തില്‍ നിന്നു രക്ഷപെടാന്‍ കഴിയില്ലെന്ന അവസ്ഥയാണ് നിലവില്‍. ഇതില്‍ കായിക താരങ്ങളെന്നോ സിനിമാതാരങ്ങളെന്നോ രാഷ്ട്രീയക്കാരെന്നോ ഒന്നും വേര്‍തിരിവില്ല. ഏറ്റവുമൊടുവില്‍ ട്രോളന്‍മാര്‍ക്ക് വിരുന്നൊരുക്കിയത് പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ശുഐബ് അക്തറാണ്. ട്രോളന്‍മാരുടെ ട്രോളുകളുടെ പേസ് എന്താണെന്ന് അക്തര്‍ ശരിക്കും അനുഭവിച്ചറിഞ്ഞു. അക്തറിന്റെ ട്വീറ്റിലെ ഒരുകൂട്ടം അബദ്ധങ്ങളാണ് ട്രോളന്‍മാരെ ക്ഷണിച്ചുവരുത്തിയത്. അക്തറിനെ ട്രോളാന്‍ ഇന്ത്യക്കാര്‍ക്കൊപ്പം പാകിസ്താനികളും ഒരുപോലെ മത്സരിച്ചുവെന്നതാണ് മറ്റൊരു പ്രത്യേകത.

Advertising
Advertising

ഇതാണ് അക്തറിന്റെ ട്വീറ്റ്.

ഏതു സ്‍കൂളില്‍ ഇംഗ്ലീഷ് പഠിച്ചയാള്‍ക്കും അക്തര്‍ പറഞ്ഞതിന്റെ കൃത്യമായ അര്‍ത്ഥം മനസിലാകില്ല. വേണമെങ്കില്‍ ഊഹിക്കാം. എവറസ്റ്റ് കീഴടക്കിയ ആദ്യ പാകിസ്താനി വനിതയായ സാമിനയെ കുറിച്ചാണ് അക്തറിന്റെ ട്വീറ്റ്. പക്ഷേ പ്രഥമ വനിത എന്നൊക്കെയാണ് സാമിനയെ അക്തറിന്റെ ഇംഗ്ലീഷില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഏതായാലും ട്രോളര്‍മാരുടെ ആക്രമണം രൂക്ഷമായതോടെ ട്വീറ്റ് പിന്‍വലിച്ചു മറ്റൊരു പോസ്റ്റുമായി അക്തര്‍ വീണ്ടുമെത്തി.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News