കുംബ്ലെയുടെ തീരുമാനത്തെ ആദരിക്കുന്നു, ഡ്രസിങ് റൂമിലെ കാര്യങ്ങള്‍ പരസ്യമാക്കാനില്ലെന്ന് കൊഹ്‍ലി

Update: 2018-04-27 01:52 GMT
Editor : admin
കുംബ്ലെയുടെ തീരുമാനത്തെ ആദരിക്കുന്നു, ഡ്രസിങ് റൂമിലെ കാര്യങ്ങള്‍ പരസ്യമാക്കാനില്ലെന്ന് കൊഹ്‍ലി

ഡ്രസിങ് റൂമിലെ സംഭവവികാസങ്ങള്‍ ഓരോ കളിക്കാരനെ സംബന്ധിച്ചിടത്തോളം പവിത്രവും സ്വകാര്യവുമാണ്.  ഇത് ഒരു പൊതുവേദിയില്‍ പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കുംബ്ലെയുടെ തീരുമാനത്തെ ബഹുമാനിക്കു....

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലക സ്ഥാനം ഒഴിയാനുള്ള അനില്‍ കുംബ്ലെയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും ഡ്രസിങ് റൂമിലെ കാര്യങ്ങള്‍ പരസ്യമാക്കാനില്ലെന്നും ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലി. വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കൊഹ്‍ലി നിലപാട് വ്യക്തമാക്കിയത്.

Advertising
Advertising

അനില്‍ ഭായ് തന്‍റെ നിലപാട് വ്യക്തമാക്കി പരിശീലക സ്ഥാനം ഒഴിയാനുള്ള തീരുമാനം പ്രഖ്യാപിച്ചു കഴിഞ്ഞു. അത് ഞങ്ങളെല്ലാവരും ആദരിക്കുന്നു. ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്‍റിന് ശേഷമാണ് ആ തീരുമാനം വന്നത്. ഡ്രസിങ് റൂമില്‍ എന്ത് നടന്നാലും അതിന്‍റെ പവിത്രത നിലനിര്‍ത്തണമെന്നതാണ് നിലവിലുള്ള സംസ്കാരം. ആ സംസ്കാരത്തോട് ഒത്തുപോകാനാണ് ഇഷ്ടം. ഒരു ക്രിക്കറ്ററെന്ന നിലയില്‍ രാജ്യത്തിനായി കുംബ്ലെ ചെയ്ത സേവനങ്ങളോടും സ്വന്തമാക്കിയ നേട്ടങ്ങളോടും അങ്ങേയറ്റത്തെ ബഹുമാനമുണ്ട്. ഡ്രസിങ് റൂമിലെ സംഭവവികാസങ്ങള്‍ ഓരോ കളിക്കാരനെ സംബന്ധിച്ചിടത്തോളം പവിത്രവും സ്വകാര്യവുമാണ്. ഇത് ഒരു പൊതുവേദിയില്‍ പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കുംബ്ലെയുടെ തീരുമാനത്തെ ബഹുമാനിക്കുന്നു, ആദരിക്കുന്നു - കൊഹ്‍ലി വിശദമാക്കി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News