ഇന്ത്യന്‍ പരിശീലകനായുള്ള അഭിമുഖം ജൂലൈ പത്തിന്

Update: 2018-04-28 08:59 GMT
Editor : admin
ഇന്ത്യന്‍ പരിശീലകനായുള്ള അഭിമുഖം ജൂലൈ പത്തിന്
Advertising

കുംബ്ലെ പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം അപേക്ഷ നല്‍കിയ രവിശാസ്ത്രിക്കാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ മുന്‍തൂക്കം. നായകന്‍ വിരാട് കൊഹ്‍ലിയുമായുള്ള ആത്മബന്ധം തന്നെയാണ് ശാസ്ത്രിക്ക് അനുകൂലമായ പ്രധാന

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ പരിശീലകനെ കണ്ടെത്താനുള്ള അഭിമുഖം അടുത്ത മാസം പത്തിന് നടക്കും. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൌരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന ഉപദേശക സമിതിയാണ് പുതിയ പരിശീകനെ കണ്ടെത്തുക. വീരേന്ദ്ര സേവാഗ്, രവി ശാസ്ത്രി, വെങ്കിടേഷ് പ്രസാദ്, ലാല്‍ ചന്ദ് രജപുത്, റിച്ചാര്‍ഡ് പൈബസ്, ടോം മൂഡി എന്നിവരാണ് ഇതുവരെയായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ഒമ്പതുവരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.

കുംബ്ലെ പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം അപേക്ഷ നല്‍കിയ രവിശാസ്ത്രിക്കാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ മുന്‍തൂക്കം. നായകന്‍ വിരാട് കൊഹ്‍ലിയുമായുള്ള ആത്മബന്ധം തന്നെയാണ് ശാസ്ത്രിക്ക് അനുകൂലമായ പ്രധാന ഘടകം. കുംബ്ലെ സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് ടീം ഡയറക്ടറെന്ന നിലയിലുള്ള മികച്ച പ്രകടനവും ശാസ്ത്രിക്ക് കരുത്ത് പകരുന്ന ഘടകമാണ്.

സൌരവ് ഗാംഗുലിയുടെ എതിര്‍പ്പാണ് കഴിഞ്ഞ തവണ ശാസ്ത്രിക്ക് വിനയായത്. എന്നാല്‍ ഇത്തരമൊരു സാധ്യത മുന്നില്‍ കണ്ടു തന്നെയാണ് ശാസ്ത്രിക്കായി കൊഹ്‍ലി ഇത്തവണ ചരടു വലിച്ചിട്ടുള്ളത്. ശാസ്ത്രി പരിശീലക സ്ഥാനത്തേക്ക് വരുന്നതാണ് തനിക്ക് കൂടുതല്‍ താത്പര്യമെന്ന് സച്ചിനെയും ലക്ഷ്മണനെയും അറിയിച്ച കൊഹ്‍ലി ദാദയെ തഴയുകയായിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News