പഞ്ചാബിന് വീണ്ടും പരാജയം

Update: 2018-04-28 06:55 GMT
Editor : admin
പഞ്ചാബിന് വീണ്ടും പരാജയം
Advertising

ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി.

ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. സ്വന്തം തട്ടകത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് 25 റണ്‍സിനാണ് പഞ്ചാബ് പരാജയപ്പെട്ടത്. പാര്‍ഥിവ് പട്ടേലിന്റെയും അമ്പാട്ടി റായ്ഡുവിന്റെയും ബാറ്റിങ് മികവിലാണ് മുംബൈയുടെ വിജയം.

ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിന് തോല്‍വി തുടര്‍ക്കഥയാകുന്നു. സ്വന്തം തട്ടകത്തില്‍ ജയത്തോടെ തിരിച്ചുവരവ് പ്രതീക്ഷിച്ച പഞ്ചാബിനെ മുംബൈ 25 റണ്‍സിനാണ് തോല്‍പിച്ചത്. 190 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിന് നിശ്ചിയ ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 164 റണ്‍സ്. 56 റണ്‍സെടുത്ത് മാക്‌സ്‌വെല്ലും 45 റണ്‍സുമായി ഷോണ്‍ മാര്‍ഷും പൊരുതി നോക്കിയില്ലെങ്കിലും വിജയം അപ്രാപ്യമായിരുന്നു. നേരത്തെ 81 റണ്‍സെടുത്ത പാര്‍ഥിവ് പട്ടേലിന്‍റെയും 65 റണ്‍സ് നേടിയ അമ്പാട്ടി റായ്ഡുവിന്‍റെയും ബാറ്റിങ് മികവിലായിരുന്നു മുംബൈ മികച്ച സ്കോര്‍ നേടിയത്. പത്ത് ബൌണ്ടറികളും രണ്ട് സിക്സറും അടങ്ങുന്നതാണ് പാര്‍ഥിവ് പട്ടേലിന്റെ ഇന്നിങ്സ്. നാല് സിക്സറും അത്ര തന്നെ ബൌണ്ടറികളും റായ്ഡുവിന്റെ ബാറ്റില്‍ നിന്ന് പിറന്നു. മുംബൈക്ക് വേണ്ടി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് നേടി. ജയത്തോടെ ആറ് പോയിന്റായ മുംബൈ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. ആറ് മത്സരങ്ങളില്‍ അഞ്ചിലും പരാജയപ്പെട്ട പഞ്ചാബ് പോയിന്റ് പട്ടികയില്‍ അവസാനമാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News