എതിരാളി ഗെയില്‍; മുട്ടുവിറച്ച ബൌളര്‍ എറിഞ്ഞത് അഞ്ച് വൈഡ്

Update: 2018-05-01 19:57 GMT
Editor : admin
എതിരാളി ഗെയില്‍; മുട്ടുവിറച്ച ബൌളര്‍ എറിഞ്ഞത് അഞ്ച് വൈഡ്

ആദ്യ അഞ്ച് പന്തുകളും വൈഡെറിഞ്ഞ അകില്‍ ഹൊസൈന്‍ അടുത്ത ആറ് പന്തുകളില്‍ ഒരു സിക്സറുള്‍പ്പെടെ ഒമ്പത് റണ്‍ വഴങ്ങി

ക്രിസ് ഗെയില്‍ എന്ന ക്രിക്കറ്റിന്‍റെ വന്യ സൌന്ദര്യം എതിരാളികളെ സംബന്ധിച്ചിടത്തോളം മിന്നല്‍പ്പിണറാണ്. ഗെയിലാണ് ക്രീസിലെങ്കില്‍ ഏത് ലോകോത്തര ബൌളറായാലും ഒന്നു പരുങ്ങും, കളത്തിന്‍റെ ഏത് മൂലയിലേക്കാണ് പന്ത് എത്തുക എന്നതു തന്നെയാണ് ഈ ആധിയുടെ മൂല കാരണം. കരീബിയന്‍ ക്രിക്കറ്റ് ലീഗിലെ ഒരു മത്സരത്തില്‍ ഗെയിലിനെതിരെ പന്തെറിഞ്ഞ ബൌളര്‍ ഒരോവറില്‍ മാത്രം വഴങ്ങിയത് അഞ്ച് വൈഡുകളാണ്. ആദ്യ അഞ്ച് പന്തുകളും വൈഡെറിഞ്ഞ അകില്‍ ഹൊസൈന്‍ അടുത്ത ആറ് പന്തുകളില്‍ ഒരു സിക്സറുള്‍പ്പെടെ ഒമ്പത് റണ്‍ വഴങ്ങി. ആ ബൌളിങ് പ്രകടനം കാണാം.

Full View

25 പന്തുകളില്‍ നിന്നും 38 റണ്‍സാണ് മത്സരത്തില്‍ ഗെയില്‍ നേടിയത്. മഴ കളിച്ച മത്സരത്തിലെ ജയം ഗെയിലിന്‍റെ ടീമായ സെന്‍റ് കിറ്റ്സ് ആന്‍സ് നേവിസ് പാട്രിയോസിനൊപ്പം നിന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News