ധോണിക്ക് വ്യത്യസ്തമായ ജന്മദിന ആശംസയുമായി സേവാഗ്

Update: 2018-05-03 05:39 GMT
Editor : admin | admin : admin
ധോണിക്ക് വ്യത്യസ്തമായ ജന്മദിന ആശംസയുമായി സേവാഗ്
Advertising

ധോണിയുടെ ജന്മദിനം നാഷണല്‍ ഹെലികോപ്റ്റര്‍ ഡേയായാണ് സേവാഗ് വിശേഷിപ്പിച്ചത്.  ധോണിയുടെ പ്രശസ്തമായ ഹെലികോപ്റ്റര്‍....

ഇന്ത്യന്‍ ഏകദിന നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ ജന്മദിനമാണ് ഇന്ന്. ക്രിക്കറ്റ് ലോകത്തെ താരങ്ങളെല്ലാം മഹിക്ക് ആശംസ നേരാനുള്ള മത്സരത്തിലാണ്. ഇതിനിടെ തികച്ചും വ്യത്യസ്തമായ ഒരു ആശംസയുമായി ശ്രദ്ധ നേടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ സേവാഗ്. നര്‍മ്മം കലര്‍ത്തിയുള്ള പതിവ് ശൈലിയിലാണ് വീരു ധോണിക്ക് ആശംസ നേര്‍ന്ന് ട്വീറ്റ് ചെയ്തത്. ധോണിയുടെ ജന്മദിനം നാഷണല്‍ ഹെലികോപ്റ്റര്‍ ഡേയായാണ് സേവാഗ് വിശേഷിപ്പിച്ചത്. ധോണിയുടെ പ്രശസ്തമായ ഹെലികോപ്റ്റര്‍ ഷോട്ടിനോട് ബന്ധപ്പെടുത്തിയായിരുന്നു ഈ വിശേഷണം.

ധോണിയും സേവാഗും തമ്മില്‍ സ്വരചേര്‍ച്ചയിലല്ലായെന്ന റിപ്പോര്‍ട്ടുകള്‍ പലപ്പോഴായി വന്നിട്ടുണ്ടെങ്കിലും ഇരുവര്‍ക്കുമിടയില്‍ നല്ല ബന്ധമാണെന്ന് വ്യക്തമാക്കുന്നതാണ് ജന്മദിന ട്വീറ്റ്.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News