കിംഗ്സ് കപ്പ് ഫൈനല്‍ ഇന്ന്, ബാഴ്സയും സെവിയ്യയും മുഖാമുഖം

Update: 2018-05-13 21:46 GMT
Editor : admin
കിംഗ്സ് കപ്പ് ഫൈനല്‍ ഇന്ന്, ബാഴ്സയും സെവിയ്യയും മുഖാമുഖം

സ്പാനിഷ് കിംഗ്സ് കപ്പ് ഫൈനലില്‍ ഇന്ന് ബാഴ്സലോണ സെവിയ്യയെ നേരിടും. തുടര്‍ച്ചയായ രണ്ടാം കിംഗ്സ് കപ്പ് ലക്ഷ്യമിട്ടാണ് ബാഴ്സ ഇറങ്ങുന്നതെങ്കില്‍ സീസണിലെ രണ്ടാം കിരീടമാണ് സെവിയ്യയുടെ ലക്ഷ്യം.

സ്പാനിഷ് കിംഗ്സ് കപ്പ് ഫൈനലില്‍ ഇന്ന് ബാഴ്സലോണ സെവിയ്യയെ നേരിടും. തുടര്‍ച്ചയായ രണ്ടാം കിംഗ്സ് കപ്പ് ലക്ഷ്യമിട്ടാണ് ബാഴ്സ ഇറങ്ങുന്നതെങ്കില്‍ സീസണിലെ രണ്ടാം കിരീടമാണ് സെവിയ്യയുടെ ലക്ഷ്യം.

സ്പാനിഷ് ലീഗ് ചാമ്പ്യന്‍മാരായെങ്കിലും അതില്‍ ഒതുങ്ങുന്നതല്ല ബാഴ്സലോണയുടെ കിരീട മോഹം. ചാമ്പ്യന്‍സ് ലീഗ് കൈവിട്ടതിന്‍റെ ക്ഷീണം തീര്‍ക്കണമെങ്കില്‍ കിംഗ്സ് കപ്പ് കൂടി വേണം ബാഴ്സക്ക് .

Advertising
Advertising

നിലവിലെ ഫോമില്‍ സെവിയ്യയെ മറികടക്കുന്നത് ബാഴ്സക്ക് വലിയ പ്രശ്നമാകില്ല. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നിന്നായി കറ്റലാന്‍ സംഘം അടിച്ച് കൂട്ടിയത് 24 ഗോളാണ്. ഒരു ഗോള്‍ പോലും വഴങ്ങിയതുമില്ല. ലൂയിസ് സുവാരസ് എന്ന ഗോളടി യന്ത്രത്തില്‍ തന്നെയാണ് ബാഴ്സയുടെ പ്രതീക്ഷകള്‍.

മറുവശത്ത് സെവിയ്യയുടെ ആത്മവിശ്വാസത്തിനും കുറവില്ല. തുടര്‍ച്ചയായ മൂന്നാം യൂറോപ്പ കപ്പ് നാട്ടിലെത്തിച്ചതിന്‍റെ കരുത്തുണ്ട് സെവിയ്യക്ക് കൂട്ടായി.സ്പാനിഷ് ലീഗില്‍ ബാഴ്സലോണ പരാജയപ്പെട്ട മത്സരങ്ങളിലൊന്ന് സെവിയ്യക്കെതിരെയായിരുന്നുവെന്നതും ശ്രദ്ധേയമാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News