കനേഡിയന്‍ ഗ്രാന്‍ഡ് പ്രീ കാറോട്ട മത്സരത്തില്‍ ആറാം തവണയും ചാമ്പ്യനായി ഹാമില്‍ട്ടണ്‍

Update: 2018-05-15 19:14 GMT
Editor : Jaisy
കനേഡിയന്‍ ഗ്രാന്‍ഡ് പ്രീ കാറോട്ട മത്സരത്തില്‍ ആറാം തവണയും ചാമ്പ്യനായി ഹാമില്‍ട്ടണ്‍

ഫെറാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിന് നാലാമതെത്താനേ കഴിഞ്ഞുള്ളൂ

കനേഡിയന്‍ ഗ്രാന്‍ഡ് പ്രീ കാറോട്ട മത്സരത്തില്‍ മേഴ്സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടണ്‍ ജേതാവ്. ഇത് ആറാം തവണയാണ് കനേഡിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ ഹാമില്‍ട്ടണ്‍ ഒന്നാമതെത്തുന്നത്. ഫെറാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിന് നാലാമതെത്താനേ കഴിഞ്ഞുള്ളൂ.

പോള്‍പൊസിഷനിലായിരുന്ന ഹാമില്‍ട്ടണ്‍ മത്സരത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ തന്റെ ആധിപത്യം തുടര്‍ന്നു. എന്നാല്‍ പിന്നിലുണ്ടായിരുന്ന സെബാസ്റ്റ്യന്‍ വെറ്റല്‍, വാല്‍ത്തേരി ബോട്ടാസ് തുടങ്ങിയവര്‍ തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരമായിരുന്നു. പക്ഷെ, വെറ്റലിന് അധിക നേരം തന്റെ ഫോം തുടരനായില്ല.

Advertising
Advertising

ഹാമില്‍ട്ടണിന്റെ ആറാം കനേഡിയന്‍ കിരീടമാണിത്. തുടര്‍ച്ചയായ മൂന്നാമത്തേതും. കരിയറില്‍ 56 ആമത്തെ ജയവുമാണ് മേഴ്സിഡസിന്റെ ഈ ബ്രിട്ടീഷ് ഡ്രൈവര്‍ നേടിയത്. രണ്ടാം സ്ഥാനത്ത് മേഴ്സിഡസിന്റെ തന്നെ വാല്‍ത്തേരി ബോട്ടാസും മൂന്നാം സ്ഥാനത്ത് റെഡ്ബുള്ളിന്റെ ഡാനിയില്‍ റിക്കാര്‍ഡോയുംമെത്തി. സെബാസ്റ്റ്യന്‍ വെറ്റലിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ജയത്തോടെ സീണലില്‍ മേഴ്സിഡസ് ഫെറാരിയെ മറികടന്ന് മുന്നിലെത്തി. ഫെറാരിക്ക് 214 ഉം മേഴ്സിഡസിന് 222 ഉം പോയിന്റാണുള്ളത്. ഡ്രൈവര്‍മാരില്‍ 141 പോയിന്റുമായി വെറ്റല്‍ തന്നെയാണ് മുന്നില്‍. 129 പോയിന്റുമായി ഹാമില്‍ട്ടണ്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News