ആസ്ത്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ വന്‍ അട്ടിമറി

Update: 2018-05-15 17:23 GMT
Editor : admin
ആസ്ത്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ വന്‍ അട്ടിമറി
Advertising

വനിതാ സിംഗിള്‍സില്‍ മുന്‍നിര താരങ്ങള്‍ ആദ്യ റൌണ്ടില്‍ തന്നെ പുറത്തായി. അമേരിക്കയുടെ വീനസ് വില്യംസ് സ്വിറ്റ്സര്‍ലാന്‍ഡിന്റെ ബെലിന്‍ഡ ബെന്‍സികിനോടാണ് തോറ്റത്

ആസ്ത്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ വന്‍ അട്ടിമറി. വനിതാ സിംഗിള്‍സില്‍ മുന്‍നിര താരങ്ങള്‍ ആദ്യ റൌണ്ടില്‍ തന്നെ പുറത്തായി. അമേരിക്കയുടെ വീനസ് വില്യംസ് സ്വിറ്റ്സര്‍ലാന്‍ഡിന്റെ ബെലിന്‍ഡ ബെന്‍സികിനോടാണ് തോറ്റത്. സ്കോര്‍ 6-3, 7-5. യുഎസ് ഓപ്പണ്‍ ചാംപ്യന്‍ സ്ലോനെ സ്റ്റീഫന്‍സിനെ ചൈനയുടെ സാങ്ങ് ഷുവായിയും അട്ടിമറിച്ചു. ഫ്രഞ്ച് ഓപ്പണ്‍ മുന്‍ ജേതാവ് ഫ്രാന്‍സിസ്ക ഷിവോണെ ജെലേന ഒസ്റ്റാപെങ്കോയോടും തോറ്റ് പുറത്തായി. അതേസമയം പുരുഷ സിംഗിള്‍സില്‍ ടോപ് സീഡുകളായ റാഫേല്‍ നദാല്‍, ഗ്രിഗര്‍ ദിമിത്രോവ് എന്നിവര്‍ രണ്ടാം റൌണ്ടില്‍ കടന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News