മുണ്ടപ്പലം ചെളിയില്‍ അനസിനൊപ്പം കളിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ഫ്രഞ്ച് താരം മെലൂദ

Update: 2018-05-16 18:06 GMT
Editor : Ubaid
മുണ്ടപ്പലം ചെളിയില്‍ അനസിനൊപ്പം കളിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ഫ്രഞ്ച് താരം മെലൂദ

സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ഇന്ത്യയുടെ പ്രതിരോധം താരം അനസ് എടത്തൊടികയുടെ ഫോട്ടോ കണ്ടാണ് മെലൂദയുടെ പ്രതികരണം.

മുണ്ടപ്പലം ചെളിയില്‍ അനസിനൊപ്പം കളിക്കാന്‍ താല്‍പര്യം ഫ്രഞ്ച് താരം ഫ്‌ലോറെന്റെ മെലൂദ. സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം തന്റെ ആഗ്രഹം അറിയിച്ചത്. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ഇന്ത്യയുടെ പ്രതിരോധം താരം അനസ് എടത്തൊടികയുടെ ഫോട്ടോ കണ്ടാണ് മെലൂദയുടെ പ്രതികരണം. ചെളിയില്‍ കുളിച്ച് നില്‍ക്കുന്ന അനസിന്റെ ഫോട്ടോ സുഹൃത്ത് അബ്‍ദുല്‍ ഖാദരാണ് ഫോട്ടോ ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്‍തത്.

ഇന്‍സ്റ്റഗ്രാമില്‍ അനസിന്റെ കൂട്ടികാരുടെയും ഫോട്ടോ പങ്കുവെച്ച മെലൂദ മുണ്ടപ്പലം അരീനയില്‍ കളിക്കുന്നത് തന്റെ ആഗ്രഹങ്ങളുടെ പട്ടികയിലേക്ക് ചേര്‍ത്തിരിക്കുകയാണെന്നും കളിയില്‍ തോല്‍ക്കുന്നവര്‍ ചേറില്‍ കുളിച്ച വസ്ത്രങ്ങള്‍ അലക്കണമെന്നും മെലൂദ ഫോട്ടോയൊടൊപ്പം കുറിച്ചു.

Advertising
Advertising

അനസും മെലൂദയും ഐ.എസ്.എല്ലില്‍ ഡെല്‍ഹി ഡൈനാമോസില്‍ ഒരുമിച്ച് കളിച്ചവരാണ്. താന്‍ ഒപ്പം കളിച്ചവരില്‍ ഏറ്റവും വലിയ താരം മലൂദയാണെന്ന് അനസ് പറഞ്ഞിരുന്നു. ഐ.എസ്.എല്‍ പുതിയ സീസണില്‍ ഒരു ടീമിന്റെയും ഭാഗമായിട്ടില്ല അനസ്. ഡല്‍ഹി ആരെയും നിലനിര്‍ത്തുന്നുവെന്ന വ്യക്തമാക്കിയതോടെ അനസിനെ ഡ്രാഫ്റ്റിലൂടെ സ്വന്തമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്സിലെത്തുമെന്ന.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News