ബാഴ്‌സലോണക്കും റയല്‍ മാഡ്രിഡിനും ജയം

Update: 2018-05-19 11:54 GMT
Editor : Subin
ബാഴ്‌സലോണക്കും റയല്‍ മാഡ്രിഡിനും ജയം
Advertising

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സണലും ജയിച്ചുകയറിയപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സമനിലയില്‍ കുരുങ്ങി

സ്പാനീഷ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണക്കും റയല്‍ മാഡ്രിഡിനും ജയം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സണലും ജയിച്ചുകയറിയപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സമനിലയില്‍ കുരുങ്ങി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹാട്രിക്ക് മികവില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് ഡിപ്പോര്‍ടീവോ ആല്‍വസിനെ തോല്‍പ്പിച്ചത്. അല്‍വാരോ മൊറാറ്റയാണ് മറ്റൊരു സ്‌കോറര്‍

റാഫിഞ്ഞയുടെ ഏകഗോളിലാണ് ബാഴ്‌സ ഗ്രാനാഡയെ തോല്‍പ്പിച്ചത്. മറ്റൊരു മത്സരത്തില്‍ കരാസ്‌കോയുടെയും ഗരെയ്‌റോയുടെയും ഇരട്ടഗോളില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് മലാഗയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി മറുപടിയില്ലാത്ത നാല് ഗോളിനാണ് വെസ്റ്റ്‌ബ്രോംവിച്ചിനെ തോല്‍പ്പിച്ചത്. സെര്‍ജിയോ അഗ്യൂറോയും ഗുണ്ടോഗാനും സിറ്റിക്കായി രണ്ടു വട്ടം ഗോള്‍ നേടി.
ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് സണ്ടര്‍ലാന്റിനെ തകര്‍ത്ത് ആഴ്‌സണലും കരുത്ത് കാട്ടി. അലക്‌സി സാഞ്ചസും ജിറൂഡും ഇരട്ടഗോളുകള്‍ നേടി.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News