ട്വന്‍റി20 ലോകകപ്പ് ജേതാക്കളായ വിന്‍ഡീസ് കളിക്കാര്‍ക്ക് ഐസിസി ശാസന

Update: 2018-05-19 15:54 GMT
Editor : admin
ട്വന്‍റി20 ലോകകപ്പ് ജേതാക്കളായ വിന്‍ഡീസ് കളിക്കാര്‍ക്ക് ഐസിസി ശാസന
Advertising

 കളിക്കാരുടെ മോശം പെരുമാറ്റത്തിന് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ക്ഷമ അറിയിച്ചെങ്കിലും പെരുമാറ്റച്ചട്ട ലംഘനത്തിന് ചില കളിക്കാര്‍ക്കെതിരെ കര്‍ശന

ട്വന്‍റി20 ലോകകപ്പില്‍ അപ്രതീക്ഷിത വിജയത്തിലേക്ക് പറന്നുയര്‍ന്ന വെസ്റ്റിന്‍ഡീസ് കളിക്കാര്‍ക്ക് ഐസിസിയുടെ ശാസന. ലോകകപ്പ് ജയത്തിനു ശേഷം നായകന്‍ സമി ഉള്‍പ്പെടെയുള്ള താരങ്ങള്‍ പൊതുവേദിയില്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങളാണ് ഐസിസിയെ ചൊടിപ്പിച്ചിട്ടുള്ളത്. ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ തീര്‍ത്തും അനവസരത്തിലുള്ളതും ടൂര്‍ണമെന്‍റിനു തന്നെ അപഖ്യാതി വരുത്തുന്നതുമാണെന്ന് ഐസിസി വിലയിരുത്തി. കളിക്കാര്‍ യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനെ അഭിനന്ദിക്കാനും ഐസിസി മടിച്ചില്ല. കളിക്കാരുടെ മോശം പെരുമാറ്റത്തിന് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ക്ഷമ അറിയിച്ചെങ്കിലും പെരുമാറ്റച്ചട്ട ലംഘനത്തിന് ചില കളിക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്ന കാര്യം ഐസിസിയുടെ പരിഗണനയിലാണെന്നാണ് അറിയുന്നത്.

കലാശപ്പോരാട്ടത്തില്‍ കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ട സാമുവല്‍സിന്‍റെ കളത്തിലെ പെരുമാറ്റത്തില്‍ ഐസിസി അധ്യക്ഷന്‍ ശശാങ്ക് മനോഹര്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി. പരാജയത്തിലും ജയത്തിലും ഒരുപോലെ എന്നതാണ് കളിയുടെ ഏറ്റവും വലിയ സൌന്ദര്യമെന്നും കളിയോടെന്ന പോലെ എതിരാളികളോടും സഹകളിക്കാരോടും ആരാധകരോടുമുള്ള ബഹുമാനം വലിയൊരു വിഷയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News