ചൈനീസ് നീന്തല്‍താരം മെഡല്‍ നേടിയത് അറിഞ്ഞത് റിപ്പോര്‍ട്ടര്‍ പറഞ്ഞിട്ട്!
Update: 2018-05-20 07:03 GMT
മത്സരത്തില്‍ മെഡല്‍ നേടിയെന്ന് പെട്ടെന്നറിഞ്ഞപ്പോളുളള യുവാന്റെ ഭാവപ്രകടനങ്ങളാണ് ആരാധകരെ ആകര്‍ഷിക്കുന്നത്.
ചൈനീസ് താരം യുവാന്‍ ഹുയി ആണ് ഇപ്പോള്‍ ചെനയിലെ സോഷ്യല്‍ മീഡിയയിലെ താരം. മത്സരത്തില്‍ മെഡല്‍ നേടിയെന്ന് പെട്ടെന്നറിഞ്ഞപ്പോളുളള യുവാന്റെ ഭാവപ്രകടനങ്ങളാണ് ആരാധകരെ ആകര്‍ഷിക്കുന്നത്.
നൂറ് മീറ്റര്‍ ഫ്രീസ്‌റ്റെല്‍ മത്സരത്തിന്റെ സെമി ഫൈനലിന് ശേഷം ചെനീസ് ചാനലിന്റെ റിപ്പോര്‍ട്ടറുടെ ചോദ്യത്തോടുള്ള യുവാന്റെ പ്രതികരണമാണ് ആദ്യം തരംഗമായത്. അടുത്തത് ഫൈനലിന് ശേഷം. മത്സരത്തില്‍ മെഡല്‍ നേടിയ കാര്യം യുവാന്‍ അറിഞ്ഞിരുന്നില്ല. യുവാന്റെ ഈ ഭാവപ്രകടനങ്ങള്‍ ഇതിനകം യുട്യൂബില്‍ വലിയ ഹിറ്റാണ്.
ഈ വീഡിയോ ഇതിനകം പത്ത് ലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു.