കാല്‍പ്പന്ത് മൈതാനത്തു നിന്ന് ഗോദയിലേക്ക്

Update: 2018-05-23 07:46 GMT
Editor : Alwyn K Jose
കാല്‍പ്പന്ത് മൈതാനത്തു നിന്ന് ഗോദയിലേക്ക്

താരം ബോക്സിങ് റിംഗില്‍ പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ അദ്ദേഹത്തെ സ്പോണ്‍സര്‍ ചെയ്യുന്ന കമ്പനിയാണ് പുറത്തുവിട്ടത്.

മുന്‍ ഇംഗ്ലീഷ് ഫുട്ബോള്‍ താരം റിയോ ഫെര്‍ഡിനാന്‍ഡ് ഇനി ഗോദയിലേക്ക്. താരം ബോക്സിങ് റിംഗില്‍ പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ അദ്ദേഹത്തെ സ്പോണ്‍സര്‍ ചെയ്യുന്ന കമ്പനിയാണ് പുറത്തുവിട്ടത്.

റിയോ ഫെര്‍ഡിനാന്‍ഡിന്‍റെ കിക്കുകള്‍ കായികപ്രേമികള്‍ക്ക് ഇനിയും കാണാം. പക്ഷെ ഫുട്ബോള്‍ മൈതാനത്തല്ലെന്ന് മാത്രം. ബോക്സിങ് റിംഗില്‍ ഒരു കൈനോക്കാനിറങ്ങുകയാണ് താരം. ഫുട്ബോളില്‍ നിന്നും വിരമിച്ച് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം പ്രൊഫഷണല്‍ ബോക്സിങ് രംഗത്തേക്ക് റിയോ ഫെര്‍ഡിനാന്‍ഡ് കാലെടുത്ത് വെക്കുന്നത്.

Advertising
Advertising

പ്രൊഫഷണല്‍ സോക്കര്‍ വാതുവെപ്പ് കന്പനിയായ ബെറ്റ്ഫെയറാണ് റിയോയുടെ പുതിയ ചുവടുവെപ്പ് പുറംലോകത്തെ അറിയിച്ചത്. താരം റിംഗില്‍ പരിശീലിക്കുന്ന ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. വലിയ വെല്ലുവിളിയാണ് ഏറ്റെടുത്തിരിക്കുന്നതെന്നും ഉടന്‍ തന്നെ താന്‍ റിംഗില്‍ പ്രത്യക്ഷപ്പെടുമെന്നും റിയോ പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് വേണ്ട ലൈസന്‍സ് ഇതുവരെ റിയോക്ക് ലഭിച്ചിട്ടില്ല. ലൈസന്‍സ് നേടിയെടുക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് ബെറ്റ്ഫെയര്‍ കന്പനി അധികൃതര്‍ പറഞ്ഞു.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News