പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ദല്‍ഹി

Update: 2018-05-23 21:40 GMT
Editor : admin
പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ദല്‍ഹി
Advertising

കരുണ്‍ നായരുടെ പ്രകടനമാണ് ഡല്‍ഹിക്ക് മികച്ച ജയം സമ്മാനിച്ചത്. ജയത്തോടെ ഡല്‍ഹി പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി.

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് 6 വിക്കറ്റ് ജയം. കരുണ്‍ നായരുടെ പ്രകടനമാണ് ഡല്‍ഹിക്ക് മികച്ച ജയം സമ്മാനിച്ചത്. ജയത്തോടെ ഡല്‍ഹി പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി.

ഐപിഎല്ലില്‍ നോക്കൌട്ടില്‍ കടക്കുന്ന ആദ്യടീമാകാമെന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ പ്രതീക്ഷകളെ ഡല്‍ഹി തട്ടിയകറ്റി. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ഹൈദരാബാദിനെ 6 വിക്കറ്റിനാണ് ഡല്‍ഹി തോല്‍പ്പിച്ചത്. ഡേവിഡ് വാര്‍ണറും ശിഖര്‍ ധവാനും ചേര്‍ന്ന് മികച്ച തുടക്കമാണ് ഹൈദരാബാദിന് നല്‍കിയത്. വാര്‍ണര്‍ സീസണിലെ ഏഴാം അര്‍ധസെഞ്ചുറി തികച്ചു. നമാന്‍ ഓജയും ഭുവനേശ്വര്‍ കുമാറും ചേര്‍ന്ന് 2 ഓവറില്‍ നേടിയ 23 റണ്‍ കൂട്ടുകെട്ടും ഹൈദരാബാദിന് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചു. കരുണ്‍ നായരുടെ പ്രകടനമാണ് മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹി ഇന്നിംഗ്സില്‍ നിര്‍ണായകമായത്. ജയിക്കാന്‍ 69 പന്തില്‍ നിന്ന് 105 റണ്‍സ് വേണമായിരുന്ന ഘട്ടത്തില്‍ കരുണ്‍ ഡല്‍ഹിയുടെ രക്ഷകനായി. റിഷഭ് പന്തും ബ്രാത് വെയ്റ്റും മികച്ച പിന്തുണ നല്‍കി. ഒടുവില്‍‌ 159 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി 6 വിക്കറ്റ് ശേഷിക്കെ മറികടന്നു. ജയത്തോടെ ഡല്‍ഹി പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി. നാളെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരായാണ് ഡല്‍ഹിയുടെ അവസാന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം. 16 പോയിന്റോടെ സണ്‍റൈസേഴ്സ് ഹൈദരാബാദാണ് ഒന്നാം സ്ഥാനത്ത്

Tags:    

Writer - admin

contributor

Editor - admin

contributor

Similar News