'' പ്രൊഫഷണല്‍ ബോക്സര്‍മാര്‍ക്കും ഒളിമ്പിക്സില്‍ മത്സരിക്കാം '' പ്രതീക്ഷയോടെ വിജേന്ദര്‍ സിങ്

Update: 2018-05-26 07:44 GMT
Editor : admin
'' പ്രൊഫഷണല്‍ ബോക്സര്‍മാര്‍ക്കും ഒളിമ്പിക്സില്‍ മത്സരിക്കാം '' പ്രതീക്ഷയോടെ വിജേന്ദര്‍ സിങ്

കഴിഞ്ഞ ദിവസമാണ് പ്രഫഷനൽ താരങ്ങൾക്കും റിയോ ഒളിംപിക്സിൽ മൽസരിക്കാമെന്ന് രാജ്യാന്തര ബോക്സിങ് അസോസിയേഷൻ തീരുമാനിച്ചത്

പ്രൊഫഷണല്‍ ബോക്സര്‍മാര്‍ക്കും ഒളിമ്പിക്സില്‍ മത്സരിക്കാമെന്ന തീരുമാനം വന്നതോടെ പ്രതീക്ഷയിലാണ് ഇന്ത്യന്‍ ബോക്സര്‍ വിജേന്ദര്‍ സിങ്. എന്നാല്‍ പങ്കാളിത്തത്തിനുള്ള നടപടിക്രമങ്ങള്‍ കടന്ന് കിട്ടാന്‍ ബുദ്ധിമുട്ടാണെന്ന് വിജേന്ദര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പ്രഫഷനൽ താരങ്ങൾക്കും റിയോ ഒളിംപിക്സിൽ മൽസരിക്കാമെന്ന് രാജ്യാന്തര ബോക്സിങ് അസോസിയേഷൻ തീരുമാനിച്ചത്. ഇതോടെ പ്രൊഫഷണല്‍ ബോക്സിങ് രംഗത്തേക്ക് കടന്ന വിജേന്ദറിന് പ്രതീക്ഷകള്‍ തെളിഞ്ഞു. തീര്‍ച്ചയായും താന്‍ പോകാന്‍ ആഗ്രഹിക്കുന്നു. പക്ഷേ അതിനുള്ള നടപടിക്രമങ്ങളാണ് ബുദ്ധിമുട്ട്. എത്രയും പെട്ടെന്ന് അത് മറികടക്കാനുള്ള ശ്രമം നടത്തും.

അടുത്തമാസം വെനസ്വേലയിലാണ് യോഗ്യതാ മത്സരങ്ങള്‍. വിജയിക്കുന്ന 26 താരങ്ങൾക്കാണ് റിയോയിലേക്ക് യോഗ്യത ലഭിക്കുക . 2008 ലെ ബെയ്ജിങ് ഒളിമ്പിക്സില്‍ വെങ്കലം നേടിയ താരമാണ് വിജേന്ദർ. കഴിഞ്ഞ വര്‍ഷമാണ് വിജേന്ദര്‍ അമേച്വര്‍ ബോക്സിങ് ഉപേക്ഷിച്ച് പ്രൊഫഷണല്‍ ബോക്സിങിലേക്ക് കടന്നത്. പ്രൊഫഷല്‍ ബോക്സിങില്‍ പങ്കെടുത്ത ആറ് മത്സരങ്ങളിലും തോല്‍വിയറിയാത്ത വിജേന്ദറിലൂടെ ഇന്ത്യ ഇപ്പോള്‍ ഒരു ഒളിമ്പിക് സ്വര്‍ണം സ്വപ്നം കാണുകയാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News