സ്റ്റോക്സിന്‍റെ വേദന ടീം പങ്കിടുമെന്ന് മോര്‍ഗന്‍

Update: 2018-05-27 12:22 GMT
Editor : admin
സ്റ്റോക്സിന്‍റെ വേദന ടീം പങ്കിടുമെന്ന് മോര്‍ഗന്‍
Advertising

സ്റ്റോക്സ് ഒരു വികാരജീവിയാണെന്ന് വിന്‍ഡീസിന്‍റെ വിജയശില്‍പ്പിയായ മാര്‍ലോണ്‍ സാമുവല്‍സ് പരിഹസിച്ചിരുന്നു. സമ്മര്‍ദം താങ്ങാന്‍ കെല്‍പ്പില്ലാത്ത

ട്വന്‍റി20 ലോകകപ്പിലെ വിധി നിര്‍ണായകമായ അവസാന ഓവര്‍ സമ്മാനിച്ച ദുഖം ടീം ഒന്നായി പങ്കിടുമെന്ന് ഇംഗ്ലണ്ട് നായകന്‍ ഇയന്‍ മോര്‍ഗന്‍. സ്റ്റോക്സ് ആകെ തകര്‍ന്ന അവസ്ഥയിലാകുമെന്ന് ഉറപ്പാണ്. അവസാന ഓവര്‍ ഇനി കുറച്ചു കാലം വേട്ടയാടും. ഒരു ടീമെന്ന നിലയില്‍ എന്നും ഒരുമിച്ച് നില്‍ക്കുന്നവരാണ് ഞങ്ങള്‍. വേദനയും വിജയവുമെല്ലാം ഞങ്ങള്‍ തുല്യമായി പങ്കിടും. ഈ ശൈലിയാണ് ഇന്നും ഇനി എന്നും ഞങ്ങള്‍ പങ്കിടാനാഗ്രഹിക്കുന്നത്.

സ്റ്റോക്സ് ഒരു വികാരജീവിയാണെന്ന് വിന്‍ഡീസിന്‍റെ വിജയശില്‍പ്പിയായ മാര്‍ലോണ്‍ സാമുവല്‍സ് പരിഹസിച്ചിരുന്നു. സമ്മര്‍ദം താങ്ങാന്‍ കെല്‍പ്പില്ലാത്ത ഒരു വികാരജീവിയാണ് സ്റ്റോക്സെന്നും ഒന്നോ രണ്ടോ ഫുള്‍ടോസുകള്‍ തങ്ങള്‍ക്ക് സമ്മാനിക്കാതിരിക്കില്ലെന്നുമാണ് അവസാന നാല് പന്തുകളില്‍ സിക്സര്‍ മഴ തീര്‍ത്ത ബ്രെയ്ത്ത്‍വെയ്റ്റിനോട് താന്‍ പറഞ്ഞിരുന്നതെന്നും സാമുവല്‍സ് വെളിപ്പെടുത്തി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News