റിംഗില്‍ ഇടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ബോക്സിംഗ് താരം മരിച്ചു

Update: 2018-05-28 08:01 GMT
Editor : Jaisy
റിംഗില്‍ ഇടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ബോക്സിംഗ് താരം മരിച്ചു

ഇന്നലെ രാത്രി 11.20 ഓടെയായിരുന്നു മരണം.

മത്സരത്തിനിടയില്‍ റിംഗില്‍ എതിരാളിയുടെ ഇടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ബോക്സിംഗ് താരം ആശുപത്രിയില്‍ മരിച്ചു. സ്കോട്ട്‍ലാന്‍ഡ് ബോക്സര്‍ മൈക്ക് ടവലാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു മത്സരം ബ്രിട്ടീഷ് വെൽറ്റർ വെയ്റ്റ് ബോക്സിങ് ചാമ്പ്യൻഷിപ്പിനിടയിൽ മൈക് റ്റൊവെല്ലും ഡെയ്ൽ ഇവാൻസും തമ്മിലെ മത്സരത്തിൽ ഇടികൊണ്ടു വീണ ടവലിന് തലച്ചോറിന് ഗുരുതരമായ ക്ഷതമേറ്റു. ഉടന്‍ തന്നെ ബോധരഹിതനായി നിലംപതിക്കുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രിയിലേക്കും പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേക്കും മാറ്റുകയായിരുന്നു. ഇന്നലെ രാത്രി 11.20 ഓടെയായിരുന്നു മരണം.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News