ശാസ്ത്രിയുടെ ആരോപണത്തിന് മറുപടി പറയാതെ ഗാംഗുലി

Update: 2018-05-28 11:17 GMT
Editor : admin | admin : admin
ശാസ്ത്രിയുടെ ആരോപണത്തിന് മറുപടി പറയാതെ ഗാംഗുലി

അഭിമുഖം സംബന്ധിച്ച വിവരങ്ങള്‍‌ തീര്‍ത്തും ഔദ്യോഗികമാണെന്നും ഇത് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഗാംഗുലി പ്രതികരിച്ചു.  ശാസ്ത്രിയുടെ ആരോപണത്തെ കുറിച്ച്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രവിശാസ്ത്രി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ ഒഴിഞ്ഞു മാറി മുന്‍ ഇന്ത്യന്‍ നായകന്‍ സൌരവ് ഗാംഗുലി. തന്‍റെ അഭിമുഖം നടക്കുമ്പോള്‍ കമ്മിറ്റിയിലെ ഒരംഗമായ ഗാംഗുലി പങ്കെടുത്തിരുന്നില്ലെന്ന് രവി ശാസ്ത്രി നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അഭിമുഖം സംബന്ധിച്ച വിവരങ്ങള്‍‌ തീര്‍ത്തും ഔദ്യോഗികമാണെന്നും ഇത് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഗാംഗുലി പ്രതികരിച്ചു. ശാസ്ത്രിയുടെ ആരോപണത്തെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നും ദാദ കൂട്ടിച്ചേര്‍‌ത്തു.

ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചവരില്‍ മുന്‍നിരയിലുണ്ടായിരുന്ന ശാസ്ത്രിയെ പിന്തള്ളി കുംബ്ലെയെ നിയോഗിച്ചതിനു പിന്നില്‍ ഗാംഗുലിയുടെ നിര്‍ണായക സ്വാധീനമുണ്ടെന്ന ആരോപണങ്ങള്‍ ശക്തമാണ്. തഴയപ്പെട്ടതിലുള്ള നിരാശ ശാസ്ത്രി മറച്ചുവച്ചതുമില്ല. ടീം ഡയറക്ടറെന്ന നിലയില്‍ താന്‍ സ്ഥാനമേറ്റ ശേഷമുള്ള 18 മാസങ്ങളില്‍ ടീം എത്തിയ ഉയരങ്ങള്‍ തന്നെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണെന്നും ഇതില്‍ കൂടുതലൊന്നും നേടാനില്ലെന്നും ശാസ്ത്രി പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News