കൊഹ്‍ലിക്ക് ഒന്നല്ല, മൂന്ന് സിനിമ കാണണം

Update: 2018-05-29 11:33 GMT
Editor : admin
കൊഹ്‍ലിക്ക് ഒന്നല്ല, മൂന്ന് സിനിമ കാണണം

ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റിലും ഇന്ത്യന്‍ ബാറ്റ്‍സ്മാന്‍മാരുടെ നിരയിലെ വിശ്വസ്തനായ പോരാളിയാണ് വിരാട് കൊഹ്‍ലിയെന്ന ഗ്ലാമര്‍ താരം.

ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റിലും ഇന്ത്യന്‍ ബാറ്റ്‍സ്മാന്‍മാരുടെ നിരയിലെ വിശ്വസ്തനായ പോരാളിയാണ് വിരാട് കൊഹ്‍ലിയെന്ന ഗ്ലാമര്‍ താരം. ക്രിക്കറ്റ് കഴിഞ്ഞാല്‍ വെള്ളിത്തിരയോടെയാണ് കൊഹ്‍ലിയുടെ പ്രേമം. പറഞ്ഞു വരുന്നത് വേറൊന്നുമല്ല, ബോളിവുഡില്‍ ഉടന്‍ പ്രദര്‍ശനത്തിനെത്താനിരിക്കുന്ന മൂന്നു സിനിമകള്‍ കാണാന്‍ കാത്തിരിക്കുകയാണ് കൊഹ്‍ലി. അതും ഇതിഹാസങ്ങളുടെ ചിത്രങ്ങള്‍. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, മഹേന്ദ്ര സിങ് ധോണി എന്നീ താരങ്ങളുടെ ജീവിതകഥ വെള്ളിത്തിരയില്‍ എത്തുന്നതും കാത്തിരിക്കുകയാണെന്ന് കൊഹ്‍ലി പറയുന്നു.

Advertising
Advertising

സച്ചിന്‍ എ ബില്യന്‍ ഡ്രീംസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ സച്ചിന്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. ലക്ഷക്കണക്കിനു ആരാധകരാണ് ടീസര്‍ ഏറ്റെടുത്ത് ആഘോഷിച്ചത്. അസര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മുഹമ്മദ് അസ്ഹറുദ്ദീനെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മിയാണ്. ഇതേസമയം, എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ചിത്രത്തില്‍ ധോണിയായി എത്തുന്നത് സുശാന്ത് സിങ് രജ്പുത്.

ആരാധകരെ പോലെ തന്നെ ഈ ചിത്രങ്ങളെല്ലാം പ്രദര്‍ശനത്തിനെത്തുന്നതും കാത്ത് ആകാംക്ഷയോടെയിരിക്കുകയാണ് താനുമെന്ന് കൊഹ്‍ലി പറഞ്ഞു. ഇതില്‍ തന്നെ സച്ചിന്റെ ചിത്രത്തിനായാണ് തന്റെ ഏറ്റവും വലിയ കാത്തിരിപ്പെന്നും താരം വ്യക്തമാക്കി. കുട്ടിക്കാലം മുതല്‍ സച്ചിന്‍ എന്ന പേര് കേട്ട് വളര്‍ന്നതു കൊണ്ടാകും ഇത്രത്തോളം ആകാംക്ഷയെന്നും കൊഹ്‍ലി പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News