പുരുഷ വിഭാഗം ഹോക്കിയില്‍ ഇന്ത്യക്കിന്ന് മൂന്നാമങ്കം

Update: 2018-05-31 19:59 GMT
Editor : Jaisy
പുരുഷ വിഭാഗം ഹോക്കിയില്‍ ഇന്ത്യക്കിന്ന് മൂന്നാമങ്കം

രാത്രി ഏഴരക്കാണ് മല്‍സരം

പുരുഷ വിഭാഗം ഹോക്കിയില്‍ മൂന്നാം മല്‍സരത്തിന് ഇന്ത്യ ഇന്നിറങും. അര്‍ജന്റീനയാണ് എതിരാളികള്‍. ക്വാര്‍ട്ടറില്‍ പ്രവേശിക്കണമെങ്കില്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്. രാത്രി ഏഴരക്കാണ് മല്‍സരം.

‌മൂന്നര പതിറ്റാണ്ട് നീണ്ട മെഡല്‍ കാത്തിരിപ്പിന് അറുതി വരുത്താനാണ് പി.ആര്‍ ശ്രീജേഷും സംഘവും ബ്രസീലിലെത്തിയത്. അയര്‍ലന്റിനെ ആദ്യ മല്‍സരത്തില്‍ തോല്‍പ്പിച്ച് ഇന്ത്യ തുടക്കം ഗംഭീരമാക്കി. ജര്‍മ്മനിയെ സമനിലയില്‍ കുരുക്കുമെന്ന് രണ്ടാം മല്‍സരത്തില്‍ ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിച്ചു. കളി തീരന്‍ 3 സെക്കന്‍റുകള്‍ ശേഷിക്കെയാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ തകിടം മറിഞ്ഞത്.ക്വാര്‍ട്ടറിലേക്ക് പ്രവേശിക്കാന്‍ അര്‍ജന്റീനക്കെതിരെ ഇന്ത്യക്ക് ജയം അനിവാര്യമാണ്.

Advertising
Advertising

ഗ്രൂപ്പ് ബിയില്‍ മൂന്ന് പോയന്റ് മാത്രമാണ് ഇന്ത്യക്കുളളത്. മറുവശത്ത് അര്‍ജന്റീന മികച്ച ഫോമിലാണ്. ആദ്യ മല്‍സരത്തില്‍ ശക്തരായ നെതര്‍ലന്റിനെ സമനിലയില്‍ തളക്കാന്‍ അര്‍ജന്റീനക്കായി. കാനഡക്കെതിരായ രണ്ടാം മല്‍സരത്തില്‍ അര്‍ജന്‍റീനയുടെ ജയം ഒന്നിനെതിരെ 3 ഗോളിനും. അര്‍ജന്റീനക്കെതിരെ മരണക്കളി കാഴ്ചവെച്ചാല്‍ മാത്രമെ ഇന്ത്യക്ക് മുന്നേറാനാകൂ. ജര്‍മ്മനിക്കെതിരെ മികച്ച അവസരങ്ങള്‍ കിട്ടിയെങ്കിലും ഇന്ത്യക്ക് ഫിനിഷ് ചെയ്യാനായില്ല. ഈ ഒളിമ്പിക്സില്‍ 3 ഗോള്‍ നേടിയ രൂപീന്ദര്‍ പാല്‍ മികച്ച ഫോമില്‍ കളിക്കുന്നത് ഇന്ത്യക്ക് ആശ്വാസമാണ് . എസ് വി സുനിലും രമന്‍ സിങും മുന്നേറ്റത്തില്‍ താളം കണ്ടെത്തേണ്ടതുണ്ട്. കൂടാതെ പ്രതിരോധനിരയുടെ മോശം പ്രകടനം കോച്ച് റോളണ്ട് ഓള്‍ട്ടോമാനെ ആശങ്കയിലക്കുന്നു. വി.ആര്‍ രഘുനാഥും കോത്താജിത് സിങും പ്രതിരോധത്തില്‍ തിളങ്ങാത്തതി ഇന്ത്യക്ക് തിരിച്ചടിയാണ്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News