സന്തോഷ് ട്രോഫിയില്‍ കേരളം ഫൈനല്‍ റൌണ്ടില്‍

Update: 2018-06-02 13:47 GMT
Editor : Trainee
സന്തോഷ് ട്രോഫിയില്‍ കേരളം ഫൈനല്‍ റൌണ്ടില്‍
Advertising

കര്‍ണാടകയോട് ഗോള്‍ രഹിത സമനില

സന്തോഷ് ട്രോഫിയില്‍ കേരളം ഫൈനല്‍ റൌണ്ടില്‍. അവസാന യോഗ്യതാ മത്സരത്തില്‍ കര്‍ണാടകവുമായി സമനില പാലിച്ചതിനെ തുടര്‍ന്നാണ് കേരളം ഫൈനല്‍ റൗണ്ടിലേക്കു മുന്നേറിയത്. ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറാന്‍ സമനില മാത്രം മതി എന്ന നിലയിലാണ് കേരളം കളിക്കാനിറങ്ങിയത്. നേരത്തെ, പോണ്ടിച്ചേരിയെയും ആന്ധ്രാപ്രദേശിനെയും കേരളം പരാജയപ്പെടുത്തിയിരുന്നു. മൂന്നു മൽസരങ്ങളിൽനിന്ന് രണ്ടു ജയവും ഒരു സമനിലയുമുൾപ്പെടെ ഏഴു പോയിന്റുമായി ഗ്രൂപ്പ് ചാംപ്യൻമാരായാണ് കേരളത്തിന്റെ മുന്നേറ്റം. ഇതോടെ, ഒരു ജയവും ഒരു സമനിലയുമുൾപ്പെടെ നാലു പോയിന്റുള്ള കർണാടകയും ആന്ധ്രാ പ്രദേശും ഫൈനൽ റൗണ്ട് കാണാതെ പുറത്തായി. ആദ്യ രണ്ടു മൽസരങ്ങളിൽ തോൽവി വഴങ്ങിയ പുതുച്ചേരി നേരത്തേതന്നെ പുറത്തായിരുന്നു.

Tags:    

Writer - Trainee

contributor

Editor - Trainee

contributor

Similar News