ഫീല്‍ഡറായ ധോണിക്ക് പിഴച്ചപ്പോള്‍ പൊട്ടിച്ചിരിച്ച് കൊഹ്‍ലി - വീഡിയോ കാണാം

Update: 2018-06-02 02:19 GMT
Editor : admin
ഫീല്‍ഡറായ ധോണിക്ക് പിഴച്ചപ്പോള്‍ പൊട്ടിച്ചിരിച്ച് കൊഹ്‍ലി - വീഡിയോ കാണാം
Advertising

കളത്തില്‍ ധോണിക്ക് അപൂര്‍വ്വമായി സംഭവിക്കുന്ന പിഴവിന് സാക്ഷിയായ കൊഹ്‍ലിക്കാകട്ടെ പൊട്ടിച്ചിരി നിയന്ത്രിക്കാനുമായില്ല.

കളത്തില്‍ ഗ്ലൌസില്ലാതെ ഒരു ഫീല്‍ഡറായി മുന്‍ ഇന്ത്യന്‍ നായകന്‍ ധോണിയെ കാണുന്നത് അപൂര്‍വ്വതയാണ്. ഫീല്‍ഡില്‍ ധോണിക്ക് പിഴക്കുന്നതാകട്ടെ മറ്റൊരു അപൂര്‍വ്വതയും. ഇത് രണ്ടും ഒത്തുചേര്‍ന്ന ഒരു നിമിഷത്തോടുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലിയുടെ പ്രതികരണമാകട്ടെ ആരും പ്രതീക്ഷിക്കാത്തതായിരുന്നു. സ്വയം അടക്കാനാകാതെ പൊട്ടിച്ചിരിക്കുകയായിരുന്നു കൊഹ്‍ലി.

ചാന്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ബംഗ്ലാദേശിനെതിരായ സന്നാഹമത്സരത്തിലായിരുന്നു ഈ കാഴ്ചകള്‍ക്ക് അരങ്ങൊരുങ്ങിയത്. ഹാര്‍ദിക് പാണ്ഡ്യയുടെ പന്ത് മിഡ്‍വിക്കറ്റിന് മുകളിലൂടെ പറത്താന്‍ ശ്രമിച്ച ടസ്കിന്‍ അഹമ്മദിന് കണക്ക് തെറ്റി. ബാറ്റിലുരസി പന്ത് തേഡ്മാനെ ലക്ഷ്യമാക്കി ഉയര്‍ന്നു പൊങ്ങി. ഗള്ളിയില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ധോണി പിറകോട്ട് ഓടി പന്ത് പിടിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കളത്തില്‍ ധോണിക്ക് അപൂര്‍വ്വമായി സംഭവിക്കുന്ന പിഴവിന് സാക്ഷിയായ കൊഹ്‍ലിക്കാകട്ടെ പൊട്ടിച്ചിരി നിയന്ത്രിക്കാനുമായില്ല. വിക്കറ്റ് കീപ്പിങ് കാര്‍ത്തിക്കിന് കൈമാറിയ ധോണി ബാറ്റിംഗിനും ഇറങ്ങിയില്ല. ഇടക്ക് പന്ത്രണ്ടാമന്‍റെ ജോലി ഏറ്റെടുത്ത് ഡ്രിംഗ്സുമായി കളത്തിലെത്താനും മഹി മടിച്ചില്ല.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News