ഇരകളുടെ കാര്യത്തില്‍ റെക്കോഡിട്ട് അശ്വിന്‍

Update: 2018-06-03 18:47 GMT
Editor : admin
ഇരകളുടെ കാര്യത്തില്‍ റെക്കോഡിട്ട് അശ്വിന്‍

45 മത്സരങ്ങളില്‍ നിന്നാണ് 250 വിക്കറ്റുകളിലേക്ക് അശ്വിന്‍ എത്തിയത്

ടെസ്റ്റ് കരിയറില്‍ അതിവേഗ 250 ഇരകളുടെ കാര്യത്തിലുള്ള റെക്കോഡ് ഇനി ഇന്ത്യയുടെ സ്പിന്നര്‍ അശ്വിന് സ്വന്തം, ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റിലെ നാലാം ദിനം എതിരാളികളുടെ നായകന്‍ റഹീമിനെ വിക്കറ്റ് കീപ്പര്‍ സാഹയുടെ കൈകളിലെത്തിച്ചാണ് അശ്വിന്‍ ഈ നേട്ടം സ്വന്തമാക്കിയത്.

Advertising
Advertising

Test wicket no.250, Ashwin Ravi now the fastest to the landmark, gets it in 45 Tests #INDvBAN

Posted by Indian Cricket Team on Saturday, February 11, 2017

ഒമ്പത് വിക്കറ്റ് നേട്ടവുമായി 2011 നവംബറില്‍ വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച അശ്വിന്‍ ഒമ്പത് ടെസ്റ്റുകളില്‍ നിന്ന് ഇരകളുടെ എണ്ണം ഒമ്പതായി ഉയര്‍ത്തി. പതിനെട്ടാം ടെസ്റ്റിലായിരുന്നു നൂറാം വിക്കറ്റ് നേട്ടം. 29 ടെസ്റ്റുകള്‍ പിന്നിട്ടപ്പോള്‍ ഇരകളുടെ സംഖ്യ 150 ആയി വളര്‍ന്നു. മുപ്പത്തിയേഴാം ടെസ്റ്റില്‍ ഇരുനൂറാമത് വിക്കറ്റ്, ഒടുവില്‍ 45ാമത് മത്സരത്തില്‍ ബംഗ്ലാ നായകനെ ഇരയാക്കി 250 ലെത്തി നില്‍ക്കുമ്പോള്‍ പഴങ്കഥയാകുന്നത് 48 ടെസ്റ്റുകളില്‍ നിന്ന് 250 ഇരകളെ കണ്ടെത്തിയ ഡെന്നീസ് ലില്ലിയുടെ പെരുമ,

Tags:    

Writer - admin

contributor

Editor - admin

contributor

Similar News