കേരള പ്രീമിയര്‍‌ ലീഗ്; ബ്ലാസ്റ്റേഴ്സിന്‍റെ റിസര്‍വ് ടീമിനെ തോല്‍പിച്ച് എഫ്സി തൃശ്ശൂര്‍ 

Update: 2018-06-05 13:13 GMT
കേരള പ്രീമിയര്‍‌ ലീഗ്; ബ്ലാസ്റ്റേഴ്സിന്‍റെ റിസര്‍വ് ടീമിനെ തോല്‍പിച്ച് എഫ്സി തൃശ്ശൂര്‍ 

ഒന്നിനെതിരെ രണ്ട് ഗോളിന് കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിനെയാണ് എഫ് സി തൃശൂർ പരാജയപ്പെടുത്തിയത്.

കേരള പ്രീമിയർ ലീഗ് ഫുട്ബോളിന്റെ ഉദ്ഘാടന മത്സരത്തിൽ എഫ് സി തൃശൂരിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളിന് കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിനെയാണ് എഫ് സി തൃശൂർ പരാജയപ്പെടുത്തിയത്. കേരള പ്രീമിയർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിലും കഴിഞ്ഞ വർഷം നിർത്തിയടത്ത് നിന്ന് തുടങ്ങി എഫ് സി തൃശൂർ. നിലവിലെ റണ്ണറപ്പുകളായ ടീം ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷമാണ് ജയം പിടിച്ചെടുത്തത്. തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഷിബോറിലൂടെയാണ് ബ്ലാസ്റ്റഴ്സ് മുന്നിലെത്തിയത്. എന്നാൽ ആദ്യ പകുതിക്ക് മുമ്പ് തന്നെ ആഷിഖ് മത്സരം സമനിലയിലാക്കി. രണ്ടാം പകുതിയിലെ തുടക്കത്തിലെ മുന്നേറ്റം എഫ് സി തൃശൂരിന് രണ്ടാം ഗോൾ സമ്മാനിച്ചു. ഇത്തവണയും സ്കോറർ ആഷിഖ്. പിന്നെ കേരള ബ്ലാസ്റ്റഴ്സിനെ തിരിച്ച് വരാൻ എഫ് സി ത്യശൂർ അനുവദിച്ചില്ല.

Full View
Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News