ചെന്നൈയെ രണ്ട് ഗോളില്‍ തകര്‍ത്ത് കൊല്‍ക്കൊത്ത

കളിയുടെ മൂന്ന്,13 മിനിറ്റുകളിലായിരുന്നു കൊല്‍ക്കത്തയുടെ ഗോള്‍. 

Update: 2018-10-27 01:47 GMT
Advertising

ഐ.എസ്.എല്ലില്‍ ചെന്നൈയിന്‍ എഫ്സിക്കെതിരെ കൊല്‍ക്കത്തക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കൊല്‍ക്കത്ത ചെന്നൈയിനെ പരാജയപ്പെടുത്തിയത്.കളിയുടെ മൂന്ന്,13 മിനിറ്റുകളിലായിരുന്നു കൊല്‍ക്കത്തയുടെ ഗോള്‍. കാലു ഉച്ചെ, ജോണ്‍ ജോണ്‍സണ്‍ എന്നിവരാണ് സ്കോറര്‍മാര്‍.

17ആം മിനിറ്റില്‍ കാര്‍ലോസ് സലോം ഗോള്‍ നേടിയെങ്കിലും കൊല്‍ക്കത്തക്കൊപ്പം എത്താന്‍ ചെന്നൈയിന് കഴിഞ്ഞില്ല. നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ്സിയുടെ സീസണിലെ നാലാം തോല്‍വിയാണിത്.

Tags:    

Similar News