കോപ്പയില്‍ മുന്‍ ചാമ്പ്യന്മാരായ യുറുഗ്വെയെ സമനിലയില്‍ തളച്ച് ജപ്പാന്‍
ആദ്യ മത്സരം ആധികാരികമായി നേടിയായിരുന്നു യുറൂഗ്വെ എത്തിയത്. ജപ്പാനാകട്ടെ ആദ്യ മത്സരം തോറ്റും.
കോപ്പാ അമേരിക്കയില്‍ യുറൂഗ്വെക്ക് സമനില. ജപ്പാനാണ് മുന്‍ ചാമ്പ്യന്മാരെ തളച്ചത്. ഇരു ടീമും രണ്ട് ഗോള്‍ വീതം നേടി.
ആദ്യ മത്സരം ആധികാരികമായി നേടിയായിരുന്നു യുറൂഗ്വെ എത്തിയത്. ജപ്പാനാകട്ടെ ആദ്യ മത്സരം തോറ്റും. എന്നാല്‍ മുന്‍ ചാമ്പ്യന്മാരെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിരോധത്തിലാക്കുന്ന പ്രകടനമാണ് ജപ്പാന്‍ കാഴ്ചവെച്ചത്. 25ആം മിനിറ്റില്‍ കോജി മിയോഷി ജപ്പാന്‍ ലീഡെടുക്കുന്നു. ഏഴ് മിനിറ്റിനുള്ളില്‍ യുറൂഗ്വെക്ക് അനുകൂലമായി പെനാല്‍റ്റി. സുവാരസിന്റെ കാലുകള്‍ക്ക് പിഴച്ചില്ല. യുറൂഗ്വെ സമനില പിടിക്കുന്നു.
രണ്ടാം പകുതിയില്‍ വീണ്ടും ജപ്പാന്റെ കടന്നുകയറ്റം. 59 ആം മിനിറ്റില്‍ മിയോഷി വീണ്ടും ലക്ഷ്യം കണ്ടു. പക്ഷെ 7 മിനിറ്റിനകം ജോസ് ഗിമനസിലൂടെ യുറൂഗ്വെ സമനില നേടി രക്ഷ നേടി. സമനിലയായെങ്കിലും ആദ്യ മത്സരം ജയിച്ചതിനാല്‍ ഗ്രൂപ്പ് സിയില്‍ നിന്ന് യുറൂഗ്വെ നോക്കൌട്ട് ഉറപ്പിച്ചു.