ചരിത്രം വീണ്ടും മിശിഹാക്കൊപ്പം...
കഴിഞ്ഞ സീസണില്‍ ബാഴ്സയ്ക്ക് ലാ ലിഗ കിരീടം നേടിക്കൊടുത്ത താരം യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂവും സ്വന്തമാക്കിയിരുന്നു
ആറ് തവണ ഫിഫ ലോക ഫുട്ബോളറായി തെരഞ്ഞെടുക്കപ്പെട്ട മെസി പുതു ചരിത്രമാണ് കുറിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ബാഴ്സയ്ക്ക് ലാ ലിഗ കിരീടം നേടിക്കൊടുത്ത താരം യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂവും സ്വന്തമാക്കിയിരുന്നു.
കഴിഞ്ഞ സീസണില്‍ കളിച്ച ബാഴ്സക്കായി കളിച്ച 50 മത്സരങ്ങളില്‍ നിന്നായി 51 ഗോളുകളാണ് മെസി നേടിയത്. യൂറോപ്യൻ ലീഗുകളിലെ ഏറ്റവും മികച്ച ഗോളടിക്കാരനുള്ള സുവർണപാദുകവും താരം സ്വന്തമാക്കി. സീസണില്‍ ബാഴ്‌സയ്ക്ക് സ്‌പാനിഷ് ലീഗ് കിരീടം നേടിക്കൊടുത്ത താരം ടീമിനെ സ്‌പാനിഷ് കിങ്‌സ് കപ്പ് ഫൈനലിലുമെത്തിച്ചു.
ചാമ്പ്യൻസ് ലീഗ് സെമിയിൽ ലിവർപൂളിനോട് ബാഴ്‌സ തോറ്റെങ്കിലും ആദ്യപാദത്തിൽ മെസി മിന്നുന്ന പ്രകടനം പുറത്തെടുത്തിരുന്നു. കോപ അമേരിക്കയിൽ മെസി നിരാശപ്പെടുത്തിയെങ്കിലും അർജന്റീന ടീം മൂന്നാം സ്ഥാനം സ്വന്തമാക്കിയത് നേട്ടമായി. വോട്ടിങ്ങില്‍ 46 പോയിന്റ് നേടിയാണ് താരം ലോക ഫുട്ബോളര്‍ പുരസ്കാരം സ്വന്തമാക്കിയത്. വാന്‍ഡൈക്കിന് 38ഉം റൊണാള്‍ഡോക്ക് 36ഉം പോയിന്റുകളാണ് ലഭിച്ചത്.
ഫിഫ പ്ലെയര്‍ ഓഫ് ദി ഇയര്‍, ഫിഫ ബാലന്‍ ഡി ഓര്‍, ഫിഫ ദ ബെസ്റ്റ് എന്നിങ്ങനെ പേര് മാറി വന്ന പുരസ്കാരം 2009, 2010, 2011, 2012, 2015 വർഷങ്ങളിലാണ് ഇതിന് മുന്‍പ് മെസിയെ തേടിയെത്തിയിട്ടുള്ളത്.