ലോഗോ മാറ്റാന്‍ മുഈന്‍ അലി ആവശ്യപ്പെട്ടിട്ടില്ലെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ജേഴ്‌സിയിലെ എസ്എന്‍ജെ10000 എന്ന ഈ ലോഗോയാണ് മുഈന്‍ അലി നീക്കാന്‍ ആവശ്യപ്പെട്ടത് എന്നാണ് പുറത്തു വന്ന വാര്‍ത്തകള്‍

Update: 2021-04-06 04:31 GMT

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മുഈന്‍ അലി തന്റെ ജേഴ്‌സിയില്‍ നിന്ന് മദ്യ കമ്പനികളുടെ ലോഗോ മാറ്റണം ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ നിഷേധിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് അധികൃതര്‍.

മതപരമായ കാരണങ്ങള്‍ ചൂണ്ടിയാണ് മുഈന്‍ അലിയുടെ ആവശ്യം ഉന്നയിച്ചതെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ അത്തരമൊരു ആവശ്യവുമായി തങ്ങളെ സമീപിച്ചിട്ടില്ല എന്നാണ് സി.എസ്‌.കെ വ്യക്തമാക്കുന്നത്. ജേഴ്‌സിയില്‍ നിന്ന് ഏതെങ്കിലും ലോഗോ മാറ്റണമെന്ന് മുഈന്‍ അലി ആവശ്യപ്പെട്ടിട്ടില്ലെന്ന് സി.എസ്‌.കെ സി.ഇ.ഒ കാശി വിശ്വനാഥന്‍ വ്യക്തമാക്കി.

Advertising
Advertising

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ജേഴ്‌സിയിലെ എസ്എന്‍ജെ10000 എന്ന ഈ ലോഗോയാണ് മുഈന്‍ അലി നീക്കാന്‍ ആവശ്യപ്പെട്ടത് എന്നാണ് പുറത്തു വന്ന വാര്‍ത്തകള്‍.

7 കോടി രൂപയ്ക്കാണ് മുഈന്‍ അലിയെ ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്. 2018 മുതല്‍ മൂന്ന് സീസണുകളില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടിയാണ് മുഈന്‍ അലി കളിച്ചത്.

Tags:    

Similar News