ചാമ്പ്യന്‍സ് ലീഗ്; സിറ്റിയെ അട്ടിമറിച്ച് ലെപ്സിഗ്

ആറില്‍ ആറും ജയിച്ച് ലിവർപൂള്‍ ഗ്രൂപ്പ് ഘട്ടം കടന്നപ്പോള്‍ മരണ പോരില്‍ നിന്നാണ് അത്‍ലറ്റികോയുടെ വരവ്

Update: 2021-12-08 01:21 GMT

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വമ്പൻമാർക്ക് ജയം. ലിവർപൂൾ, അത്‍ലറ്റികോ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി ,റയൽമാഡ്രിഡ്, പിഎസ്ജി ക്ലബുകൾ പ്രീക്വാർട്ടറില്‍ കടന്നു. ആറില്‍ ആറും ജയിച്ച് ലിവർപൂള്‍ ഗ്രൂപ്പ് ഘട്ടം കടന്നപ്പോള്‍ മരണ പോരില്‍ നിന്നാണ് അത്‍ലറ്റികോയുടെ വരവ്. പോർട്ടോയെ മൂന്ന് ഗോളുകള്‍ക്ക് തച്ചുടപ്പോള്‍ ലിവർപൂളിന് മുന്നില്‍ എസി മിലാന്‍റെ കീഴടങ്ങലും അത്‍ലറ്റിക്കോക്ക് കാര്യങ്ങള്‍ അനുകൂലമാക്കി.

Full View

ഗ്രൂപ്പ് എയില്‍ നിന്ന് മാഞ്ചസ്റ്റർ സിറ്റിയും പിഎസ്ജിയും അടുത്തഘട്ട അങ്കത്തിന് ഒരുങ്ങി കഴിഞ്ഞു. അവസാന മത്സരത്തില്‍ സിറ്റി ലൈപ്സിഗിനോട് അട്ടിമറി തോല്‍വി വഴങ്ങിയപ്പോള്‍, പി.എസ്.ജിക്കായി മെസിയും എംബാപയും കളം നിറഞ്ഞാടി. ഗ്രൂപ്പ് ഡിയില്‍ നിന്ന് റയല്‍ മാഡ്രിഡും ഇന്‍റർ മിലാനും അടുത്ത റൗണ്ടിലെത്തി. മറ്റൊരു ഗ്രൂപ്പില്‍ നിന്ന് അയാക്സും സ്പോർട്ടിംഗും പ്രീക്വാര്‍ട്ടർ ടിക്കറ്റുറപ്പിച്ചപ്പോള്‍ ഡോഡ്മുണ്ടിന് പുറത്തേക്കുള്ള വാതില്‍ തുറന്നു.

Advertising
Advertising

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News