കാൺപൂർ ടെസ്റ്റിനിടെ ബംഗ്ലാദേശ് സൂപ്പർ ഫാൻ ടൈഗർ റോബിക്ക് ക്രൂര മർദനം

ബംഗ്ലാദേശിന്‍റെ കളി അരങ്ങേറുന്ന സ്റ്റേഡിയങ്ങളിലെ സ്ഥിരം കാഴ്ചയാണ് ടൈഗർ റോബി

Update: 2024-09-27 10:23 GMT

ഇന്ത്യ ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിനിടെ ബംഗ്ലാദേശ് സൂപ്പർ ഫാൻ ടൈഗർ റോബിക്ക് ക്രൂര മർദനം. മർദനത്തിൽ പരിക്കേറ്റ ആരാധകനെ പൊലീസും ഒഫീഷ്യലുകളും ചേർന്ന് ആശുപത്രിയിലേക്ക് മാറ്റി. കാണ്‍പൂര്‍ ടെസ്റ്റിന്റെ ഒന്നാം ദിനമാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. സംഘർഷത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് ഇനിയും വ്യക്തമല്ല.

Advertising
Advertising

ആരാധകന്റെ ഒരു വീഡിയോ പങ്ക് വച്ച് പി.ടി.ഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ബംഗ്ലാദേശിന്റെ കളി അരങ്ങേറുന്ന സ്റ്റേഡിയത്തിലെ ഗാലറികളിലെ സ്ഥിരം കാഴ്ചയാണ് ടൈഗർ റോബി. കടുവയുടെ കോസ്റ്റ്യൂം അണിഞ്ഞ് ഗാലറിയിൽ പ്രത്യക്ഷപ്പെടാറുള്ള ഇയാളുടെ ദൃശ്യങ്ങൾ സ്‌ക്രീനിൽ ഇടക്കിടെ തെളിയാറുണ്ട്. കാൺപൂരിൽ സംഭവം അരങ്ങേറുമ്പോൾ ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിലെ സ്റ്റാൻഡ് സി യിലാണ് റോബി ഉണ്ടായിരുന്നത്. കളി പുരോഗമിക്കുന്നതിനിടെ ഇയാളെ പെട്ടെന്ന് അവശ നിലയിൽ കണ്ടെത്തുകയായിരുന്നു.

മാധ്യമങ്ങൾക്ക് മുന്നിൽ തനിക്ക് വയറ്റിൽ ഇടിയേറ്റതായി ഇയാള്‍ പറയുന്നുണ്ടായിരുന്നു. എന്നാൽ എന്താണ് സംഭവിച്ചത് എന്ന് റോബി കൃത്യമായി പറയുന്നില്ലെന്ന് ഉത്തർ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്റെ ഒഫീഷ്യലുകളിൽ ഒരാൾ പ്രതികരിച്ചു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News