പരിക്കിനോടും വിവാദങ്ങളോടും പടവെട്ടി ബലൻ ഡി ഓറില്‍ മുത്തമിട്ട ബെൻസേമ

24 വർഷങ്ങൾക്ക് ബലൻ ഡി ഓർ ഫ്രഞ്ച് മണ്ണിൽ തിരികെ എത്തുന്നത്

Update: 2022-10-18 01:36 GMT

പാരീസ്: പരിക്കിനോടും വിവാദങ്ങളോടും പടവെട്ടിയാണ് ബലൻ ഡി ഓർ നേട്ടം കരീം ബെൻസേമ സ്വന്തമാക്കിയത്.ക്ലബിലും ദേശീയ ടീമിലും മിന്നും പ്രകടനമാണ് ഈ കാലയളവിൽ ബെൻസേമ പുറത്തെടുത്തത്. 24 വർഷങ്ങൾക്ക് ബലൻ ഡി ഓർ ഫ്രഞ്ച് മണ്ണിൽ തിരികെ എത്തുന്നത്.

ഒരു പതിറ്റാണ്ടിലധികം മെസ്സിയുടെയും റൊണാൾഡോയുടെയും പേര് ഏറ്റവും കൂടുതൽ ഉയർന്ന് കേട്ട വേദി. ആ വേദിയിൽ മറ്റൊരു പേര് ഉയരുമ്പോൾ അത് ബെൻസേമയുടേതാകണം എന്നത് നിയോഗമാണ്. ലോക ഫുട്ബോളിനെ മെസ്സിയും റൊണാൾഡോയും അടക്കി വാണ കാലത്ത് നിഴലിന്‍റെ മറവിലായിരുന്നു ബെൻസെമ.റയലിൽ റൊണാൾഡോയും ഫ്രാൻസ് ദേശീയ ടീമിൽ നിർഭാഗ്യങ്ങളും.ഒടുവിൽ നിർഭാഗ്യങ്ങളും നിഴലും ഭേദിച്ച് ബെൻസെമ പുറത്തു വന്നിരിക്കുന്നു.

ബെൻസേമയുടെ കരിയറിലെ മികച്ച പ്രകടനം കണ്ട വർഷമായിരുന്നു 2021.44 ഗോളും 15 അസിസ്റ്റും താരം റയലിനായി നേടി.നിർണായക മത്സരങ്ങളിലെല്ലാം റയലിന്‍റെ വിജയനായകനായി. ചാമ്പ്യൻസ് ലീഗും ലാലിഗയും റയൽ സ്വന്തമാക്കിയപ്പോൾ ബെൻസേമയായിരുന്നു പടനയിച്ചത്. 34-ാം വയസ്സിൽ ലോക ഫുട്ബോളിന്‍റെ നെറുകയിൽ നെഞ്ചുവിരിച്ചു നിൽക്കുമ്പോൾ മറ്റാരെക്കാളും അർഹനാണ് ബെൻസേമ.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News