മറഡോണ കപ്പ്; തോറ്റുതോറ്റ് ബാഴ്സ

കളിയുടെ മുഴുവൻ സമയത്ത് 1 -1 സമനില പാലിച്ചതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൌട്ടിലേക്ക് നീണ്ടത്

Update: 2021-12-15 02:20 GMT

മറഡോണ കപ്പിൽ ബാഴ്സലോണക്കെതിരെ ബൊക ജൂനിയേഴ്സിന് ഷൂട്ടൗട്ടിൽ ജയം. കളിയുടെ മുഴുവൻ സമയത്ത് 1 -1 സമനില പാലിച്ചതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൌട്ടിലേക്ക് നീണ്ടത്.

പെനാല്‍റ്റി ഷൂട്ടൗട്ടിൽ രണ്ടിനെതിരെ 4 ഗോളുകൾക്കാണ് ബൊക ജൂനിയേഴ്സിന്‍റെ ജയം. ബാഴ്സലോണയുടെ രണ്ട് ഷൂട്ടൗട്ടുകൾ തടുത്ത ബൊക ജൂനിയോഴ്സ് ഗോൾകീപ്പർ അഗസറ്റിൻ റോസിയുടെ പ്രകടനമാണ് ബൊക ജൂനിയേഴ്സിനെ വിജയത്തിലെത്തിച്ചത്. അർജന്‍റീനയുടെ ഫുട്​ബാൾ ഇതിഹാസമായിരുന്ന ഡീഗോ മറഡോണയുടെ സ്മരണാർഥമാണ്​ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

പ്രീമിയർ ലീഗിൽ ഇന്നലെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ദിനമായിരുന്നു. ലീഡ്സ് യുണൈറ്റഡിനെതിരെ സിറ്റി ഗോള്‍വേട്ട തന്നെ നടത്തി. എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം. കളിയുടെ എട്ടാം മിനുറ്റിൽ ഫിൽ ഫോഡൻ തുടങ്ങിവെച്ച ഗോൾ വേട്ട 78ാം  മിനുട്ട് വരെയും തുടർന്നു. കെവിൻ ഡി ബ്രൈൻ ഇരട്ട ഗോൾ നേടി.

Advertising
Advertising

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News