കൗണ്ടിയിലെ മിന്നും പ്രകടനം; പുജാര വീണ്ടും ഇന്ത്യന്‍ ടീമില്‍

നേരത്തെ വാര്‍ഷിക കരാര്‍ പട്ടികയിൽ നിന്നും താരത്തെ ബി.സി.സി.ഐ തരം താഴ്ത്തിയിരുന്നു.

Update: 2022-06-22 12:44 GMT

വെറ്ററന്‍ ക്രിക്കറ്റര്‍ ചേതശ്വര്‍ പുജാര വീണ്ടും ഇന്ത്യന്‍ ടീമില്‍. ഇംഗ്ലണ്ടിനെതിരായി ബര്‍മിങ്ഹാമില്‍ വെച്ചുനടക്കുന്ന അവസാന ടെസ്റ്റിനുള്ള ടീമിലാണ് പുജാര ഇടംപിടിച്ചത്.  നേരത്തെ ഇന്ത്യയില്‍ വെച്ചുനടന്ന ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പുജാരയെ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെ വാര്‍ഷിക കരാര്‍ പട്ടികയിൽ നിന്നും താരത്തെ ബി.സി.സി.ഐ തരം താഴ്ത്തിയിരുന്നു. എന്നാൽ ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യന്‍ഷിപ്പിലെ മിന്നുന്ന പ്രകടത്തോടെ ദേശീയ ടീമിലേക്ക് ശക്തമായി തിരിച്ചുവന്നിരിക്കുകയാണ് 34 കാരനായ പുജാര. 

വാരിയെല്ലിന് പരിക്കേറ്റ് ഐ.പി.എൽ സീസണിനിടെ മടങ്ങിയ രവീന്ദ്ര ജഡേജയെയും ഇന്ത്യയുടെ 17 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ വിശ്രമമനുവദിച്ച നായകന്‍ രോഹിത് ശര്‍മ്മയും, വിരാട് കോഹ്‍ലിയും പേസര്‍ ജസ്പ്രീത് ബുംറയെയും ഇംഗ്ലണ്ട് ടെസ്റ്റില്‍ തിരിച്ചെത്തുന്നുണ്ട്.

Advertising
Advertising

ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ഭാഗമായിരുന്ന അജിങ്ക്യ രഹാനെക്കും പരിക്കിനെത്തുടര്‍ന്ന് ടെസ്റ്റ് ടീമില്‍ ഇടംകണ്ടെത്താനായില്ല.നേരത്തെ പൂജാരയ്‌ക്കൊപ്പം, ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ രഹാനയെയും പുറത്തിരുത്തിയിരുന്നു.

ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ ശേഷം സസെക്‌സിനായി കൌണ്ടി കളിക്കാന്‍ പോയ പുജാര എട്ട് ഇന്നിംഗ്‌സുകളിൽ നിന്ന് നാല് സെഞ്ച്വറികളടക്കം 120 റണ്‍സെന്ന അതിശയിപ്പിക്കുന്ന ശരാശരിയാണ് സ്വന്തമാക്കിയത്. സസെക്‌സിനായി അഞ്ച് ഡിവിഷൻ മത്സരങ്ങളിൽ നിന്ന് 720 റൺസാണ് താരം അടിച്ചെടുത്തത്. രണ്ട് ഇരട്ട സെഞ്ചുറിയും രണ്ട് സെഞ്ചുറികളും ഉള്‍പ്പെടെയായിരുന്നു ചേതശ്വര്‍ പൂജാരയുടെ മിന്നും പ്രകടനം.

 


Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News