കോമൺവെൽത്ത് അവസാന ദിനം; ഇന്ത്യക്ക് അഞ്ച് ഫൈനലുകൾ

പുരുഷ ഹോക്കിയിലും ബാഡ്മിന്‍റണിലും ഇന്ത്യൻ താരങ്ങൾ സ്വർണം തേടി ഇറങ്ങും.

Update: 2022-08-08 01:25 GMT

കോമൺവെൽത്ത് ഗെയിംസിന്‍റെ അവസാന ദിനം ഇന്ത്യക്ക് അഞ്ച് ഫൈനലുകൾ. പുരുഷ ഹോക്കിയിലും ബാഡ്മിന്‍റണിലും ഇന്ത്യൻ താരങ്ങൾ സ്വർണം തേടി ഇറങ്ങും. ടേബിൾ ടെന്നീസിലും ഇന്ത്യക്ക് ഇന്ന് ഫൈനലുകളുണ്ട്.

അവസാന ദിവസത്തെ കലാശപോരാട്ടങ്ങളിൽ നിന്ന് സ്വർണത്തിൽ കുറഞ്ഞത് ഒന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. പുരുഷ ഹോക്കിയിൽ ഓസ്ട്രേലിയ നേരിടുന്ന ഇന്ത്യൻ സംഘം മികച്ച ഫോമിലാണ്. ബാഡ്മിന്‍റണിൽ പി.വി സിന്ധുവും ഇന്ത്യക്കായി ഇന്ന് സ്വർണം തേടി ഇറങ്ങും. വനിത സിംഗിൾസ് ഫൈനലിൽ കാനഡയുടെ മിഷേൽ ലിയാണ് എതിരാളി. പുരുഷ സിംഗിൾസിൽ ലക്ഷ്യ സെന്നും കലാശപോരട്ടത്തിന് കോർട്ടിൽ എത്തും. മലേഷ്യയുടെ സീ യങാണ് ലക്ഷ്യസെന്നിന്‍റെ എതിരാളി. ടേബിൾ ടെന്നിസിലും അവസാന ദിനം ഇന്ത്യക്ക് ഫൈനലുകളുണ്ട്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News