ഇനി ഐപിഎല്ലിനില്ല, അപ്രതീക്ഷിത വിരമിക്കലുമായി ആന്ദേ റസൽ

Update: 2025-11-30 07:57 GMT
Editor : safvan rashid | By : Sports Desk

കൊൽക്കത്ത: ഐപിഎല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കരീബിയൻ ഇതിഹാസ താരം ആ​​ന്ദ്രേ റസൽ. 37കാരനായ താരത്തെ കൊൽക്കത്ത ലേലേത്തിന് മുമ്പായി റിലീസ് ചെയ്തിരുന്നു. നടക്കാനിരിക്കുന്ന ലേലത്തിൽ റസലിനായി ടീമുകൾ രം​ഗത്തെത്തുമെന്ന് പ്രതീക്ഷിച്ചിരിക്കവേയാണ് വിരമിക്കൽ പ്രഖ്യാപനം.

2012ൽ ഡൽഹി ഡെയർഡെവിൾസിലൂടെ ഐപിഎല്ലിൽ അരങ്ങേിയ റസൽ 2014 മുതൽ കൊൽക്കത്തക്കൊപ്പമാണ്. 140 മത്സരങ്ങളിൽ കളത്തിലിറങ്ങിയ റസൽ 174 സ്ട്രൈക്ക് റേറ്റിൽ 2651 റൺസ് നേടിയിട്ടുണ്ട്. കൂടെ 123 വിക്കറ്റുകളും സ്വന്തമാക്കി. ഐപിഎല്ലിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായാണ് റസലിനെ എണ്ണുന്നത്.

Advertising
Advertising

പോയ ഐപിഎൽ സീസണിൽ റസലിന് കാര്യമായി തിളങ്ങാനായിരുന്നില്ല. വെറും 167 റൺസും എട്ട് വിക്കറ്റുമാണ് നേടിയത്. ഇതിന് പിന്നാലെ 12 കോടി വിലമതിക്കുന്ന റസലിനെ കൊൽക്കത്ത റിലീസ് ചെയ്തിരുന്നു. വരും സീസണിൽ കൊൽക്കത്ത ടീമിന്റെ പിന്നണിയിൽ തന്നെ കണ്ടേക്കാമെന്ന സൂചനയും റസൽ നൽകുന്നു.

"ഈയവസരത്തിൽ ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല തീരുമാനമാണിതെന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് വെറുതെ മാഞ്ഞുപോവേണ്ട. ഒരു ലെഗസി അവശേഷിപ്പിക്കണം. 'എന്തിനാണ് വിരമിക്കുന്നത്? നിങ്ങൾക്ക് കുറച്ചുകൂടി കളിക്കാമല്ലോ' എന്ന് ആരാധകർ ചോദിക്കുമ്പോൾ വിരമിക്കുന്നതാണ് ഏറ്റവും നല്ലത്. അല്ലാതെ ഇത് നിങ്ങൾ വർഷങ്ങൾക്കുമുമ്പേ ചെയ്യേണ്ടതായിരുന്നു എന്ന് പറയുന്ന അവസ്ഥയിലേക്ക് പോകരുത്’’ -റസൽ പ്രതികരിച്ചു

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News