അടിച്ചെടുത്തും എറിഞ്ഞിട്ടും അർഷിൻ കുൽക്കർണി: തകർപ്പൻ പ്രകടനം, ഭാവി 'ഹാർദിക് പാണ്ഡ്യയോ'?

ഈഗിൾ നാഷികിന് വേണ്ടി കളിക്കുന്ന അർഷിൻ സെഞ്ച്വറിയും നാല് വിക്കറ്റും വീഴ്ത്തി

Update: 2023-06-21 12:46 GMT
Editor : rishad | By : Web Desk

 അർഷിൻ കുൽക്കർണി

മുംബൈ: മഹാരാഷ്ട്ര പ്രീമിയർ ലീഗിൽ(എം.പി.എല്‍) തകർപ്പൻ ഓൾറൗണ്ടർ പ്രകടനവുമായി പതിനെട്ടുകാരൻ അർഷിൻ കുൽക്കർണി. ഈഗിൾ നാഷികിന് വേണ്ടി കളിക്കുന്ന അർഷിൻ സെഞ്ച്വറിയും നാല് വിക്കറ്റും വീഴ്ത്തി. ഇന്ത്യയുടെ ഭാവി ഹാർദിക് പാണ്ഡ്യ എന്നൊക്കെയാണ് താരത്തെ സമൂഹമാധ്യമങ്ങളിൽ വിശേഷിപ്പിക്കുന്നത്.

പുനേരി ബപ്പ എന്ന ടീമിനെതിരെയായിരുന്നു അര്‍ഷിന്റെ ഒറ്റയാള്‍ പ്രകടനം. ആദ്യം ബാറ്റു ചെയ്ത യുവതാരം 54 പന്തുകളിൽനിന്ന് നേടിയത് 117 റൺസ്. നാസിക് 204 റൺസെന്ന വമ്പൻ വിജയലക്ഷ്യമാണ് പുനേരിക്കെതിരെ ഉയര്‍ത്തിയത്.

216.67 സ്ട്രൈക്ക് റേറ്റില്‍ ബാറ്റു വീശിയ അർഷിൻ 13 സിക്സുകളാണ് അടിച്ചുകൂട്ടിയത്. മൂന്ന് ബൗണ്ടറികളെ നേടിയുള്ളൂ. ബൗളിങിലും തിളങ്ങിയ അര്‍ഷിൻ 21 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റും വീഴ്ത്തി. 20–ാം ഓവർ എറിഞ്ഞ അർഷിൻ അഞ്ച് റൺസ് പ്രതിരോധിച്ച് ടീമിനെ വിജയത്തിലെത്തിച്ചു. അവസാന ഓവറില്‍ നിര്‍ണായകമായ രണ്ട് വിക്കറ്റുകളും വീഴ്ത്തി.  പുനേരി ടീമിന്റെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‍ക്‌വാദിന്റെ ചെറുത്തുനിൽപ് (23 പന്തിൽ 50) മറികടന്ന് നാസിക് ഒരു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയമാണു സ്വന്തമാക്കിയത്.

Advertising
Advertising

ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും പന്ത് എത്തിച്ച് റൺസ് കണ്ടെത്തിയ അർഷിന്റെ ബാറ്റിങ് സമൂഹമാധ്യമങ്ങളിൽ നിമിഷ നേരം കൊണ്ട് വൈറലാകുകയും ചെയ്തു.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News