ആദ്യ അഞ്ചോവറിൽ അഞ്ച് വിക്കറ്റ്; 130ന് ഡൽഹിയെ ചുരുട്ടിക്കെട്ടി ഗുജറാത്ത്

ഷമി നാലു ഓവറിൽ കേവലം 11 റൺസ് വിട്ടുനൽകി നാലു വിക്കറ്റ് വീഴ്ത്തി

Update: 2023-05-02 15:54 GMT

ഐ.പി.എല്ലിൽ ഒന്നാമന്മാരും അവസാന സ്ഥാനക്കാരും തമ്മിലുള്ള പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 130 റൺസിന് ചുരുട്ടിക്കെട്ടി ഗുജറാത്ത് ടൈറ്റൻസ്. ആദ്യ അഞ്ച് ഓവറിൽ തന്നെ അഞ്ച് ഡൽഹി ബാറ്റർമാർ പുറത്തായ മത്സരത്തിൽ മുഹമ്മദ് ഷമിയാണ് തിളങ്ങിയത്. നാലു ഓവറിൽ കേവലം 11 റൺസ് വിട്ടുനൽകിയ താരം നാലു വിക്കറ്റ് വീഴ്ത്തി. 2.75 എന്ന മികച്ച എകണോമിയോടെയാണ് ഷമി പന്തെറിഞ്ഞത്. രണ്ട് വിക്കറ്റ് വീഴ്ത്തിയ മോഹിത് ശർമയും ഒരു വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാനും ഷമിയ്ക്ക് പിന്തുണ നൽകി. വിക്കറ്റൊന്നും വീഴത്തിയില്ലെങ്കിലും നാലു ഓവറിൽ 20 റൺസ് മാത്രമാണ് നൂർ അഹമ്മദ് വഴങ്ങിയത്.

Advertising
Advertising

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഡൽഹി ക്യാപിറ്റൽസിന് അമ്പേ പാളുകയായിരുന്നു. ഓപ്പണർമാരായ വിക്കറ്റ്കീപ്പർ ഫിൽ സാൾട്ട് പൂജ്യത്തിനും നായകൻ ഡേവിഡ് വാർണർ രണ്ട് റൺസിനും പുറത്തായി. സാൾട്ടിനെ ഷമി ഡേവിഡ് മില്ലറുടെ കൈകളിലെത്തിച്ചപ്പോൾ വാർണറെ റാഷിദ് ഖാൻ റണ്ണൗട്ടാക്കി. വൺഡൗണായെത്തിയ പ്രിയം ഗാർഗിനെ(10)യും പിന്നീട് വന്ന റിലീ റൂസ്സോ(8), മനീഷ് പാണ്ഡ്യ(1) എന്നിവരെയും ഷമി പറഞ്ഞയച്ചു. മൂവരെയും വൃദ്ധിമാൻ സാഹ പിടികൂടുകയായിരുന്നു. അർധ സെഞ്ച്വറി നേടിയ അമാൻ ഹകീം ഖാനാണ് ഡൽഹി ടോപ് സ്‌കോറർ. അക്‌സർ പട്ടേൽ 27ഉം റിപാൽ പട്ടേൽ 23 ഉം റൺസെടുത്തു. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് മത്സരം നടന്നത്.

Delhi Capitals scored 130 runs against Gujarat Titans in IPL

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News