പരിശീലനത്തിനിടെ റൊണാള്‍ഡോയെ അനുകരിച്ച് ദേവ്ദത്ത് പടിക്കല്‍

വീഡിയോ ആർസിബി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

Update: 2021-09-07 15:23 GMT
Editor : Nidhin | By : Web Desk

ഐപിഎൽ പുനരാരംഭിക്കുന്നതിന് മുന്നോടിയായുള്ള ബാഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന്റെ പരിശീലനത്തിനിടയിലുള്ള മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ വീഡിയോ വൈറലാകുന്നു. പരിശീലനത്തിനിടെയുള്ള ഫുട്‌ബോൾ കളിക്കിടെ ഗോളടിച്ച ശേഷം റൊണാൾഡോയുടെ ഐക്കോണിക്ക് സെലിബ്രേഷനാണ് ദേവ്ദത്ത് പടിക്കൽ അനുകരിച്ചിരിക്കുന്നത്.

വീഡിയോ ആർസിബി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. അതിന് താഴെ അവർ ഇങ്ങനെയെഴുതി. '' ദേവ്ദത്ത് പടിക്കൽ ഏത് ഫുട്‌ബോൾ താരത്തിന്റെ ആരാധകനാണ് എന്ന് പറയുന്നയാൾക്ക് ഒരു സമ്മാനവും നൽകില്ല''. നിരവധി പേരാണ് അതിന് താഴെ റൊണാൾഡോയുടെ പേര് കമന്റ് ചെയ്തിരിക്കുന്നത്. നിരവധി പേർ ദേവ്ദത്ത് പടിക്കലിന് ആശംസകളും നേർന്നു. നിലവിൽ ഐപിഎല്ലിൽ മികച്ച ഫോമിലാണ് ദേവ്ദത്ത്.

Advertising
Advertising



സെപ്റ്റംബർ 19നാണ് കോവിഡ് മൂലം നിർത്തിവച്ച 2020 ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ യുഎഇയിൽ ആരംഭിക്കുക. ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സും രോഹിത്തിന്റെ മുബൈയും തമ്മിലാണ് ആദ്യ മത്സരം.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News