ഗുജറാത്തിന്റെ ഗിൽ, മിൽ ഷോ; രാജസ്ഥാന് ജയിക്കാൻ 178

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത്, ശുഭ്മൻ ഗില്ലിന്റെയും ഡേവിഡ് മില്ലറിന്റെയും ഫോമിലാണ് ഭേദപ്പെട്ട സ്‌കോർ കണ്ടെത്തിയത്

Update: 2023-04-16 15:54 GMT
Editor : abs | By : Web Desk
Advertising

ഐപിഎല്ലിലെ നിലവിലെ സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന രണ്ട് ടീമുകളാണ്  രാജസ്ഥാൻ റോയൽസും ഗുജറാത്ത് ടൈറ്റൻസും. കഴിഞ്ഞവർഷത്തെ കീരീടനേട്ടക്കാരായ ഗുജറാത്ത് ഈ സീസണിലും മികച്ച കളി പുറത്തെടുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇരുടീമുകളുടെയും മത്സരം അത്യന്തം അവേശം നിറഞ്ഞതാണ്. അഹമദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് രാജസ്ഥാനെതിരെ 7 വിക്കറ്റ് നഷ്ടത്തിൽ 177 റൺസാണ് നേടിയത്.

ആക്രമിച്ചുതുടങ്ങിയ ഗുജറാത്തിന് ആദ്യ ഓവറിൽ തന്നെ വൃദ്ധിമാൻ സാഹയെ നഷ്ടമായി. ബോൾട്ടാണ് സാഹയെ കൂടാരം കയറ്റിയത്. എന്നാൽ ഗിൽ മുൻമത്സരങ്ങിലെന്ന പോലെ തകർത്തടിച്ചു. സായി സുദർശനും കൂടെ ചേർന്നതോടെ റണ്ണിന്റെ ഒഴുക്കിന് വേഗം കൂടി. എന്നാൽ ടീം 32 ൽ നിൽക്കെ സായി സുദർശൻ റണ്ണൗട്ടിൽ പുറത്ത് 19 പന്തിൽ 20 റൺസ് എന്ന നിലയിലായിരുന്നു സുദർശൻ. തുടർന്ന് ക്രീസിലെത്തിയ ഹർദിഖും ഗില്ലും ചേർന്ന് സ്‌കോർ ഉയർത്തി. എന്നാൽ ടീം 91ൽ നിൽക്കെ ചഹൽ ഹർദിക്കിനെ വീഴ്ത്തി. 19 പന്തിൽ 28 റൺസാണ് ഗുജറാത്ത് ക്യാപ്റ്റന്റെ സംഭാവന. രാജസ്ഥാൻ ബൗളർമാരെ പ്രഹരിച്ച് ക്രീസിലുണ്ടായിരുന്ന ഗില്ലിന് പിഴച്ചു സന്ദീപ് ശർമയുടെ ബോളിൽ ഉയർത്തി അടിച്ചത് ബട്ട്‌ലറിന്റെ കയ്യിൽ അവസാനിച്ചു. പിന്നെ കണ്ടത് മില്ലറിന്റെയും അഭിനവ് മനോഹറിന്റെയും തകർപ്പനടികളായിരുന്നു. 

എന്നാൽ അഭിനവിന്റെ ആക്രമണം സാംപ അവസാനിപ്പിച്ചു 13 ബോളിൽ 27 റൺസിൽ നിൽക്കവെയായിരുന്നു അഭിനവിനെ സാംപ കൂടാരം കയറ്റിയത്. പ്രതീക്ഷ നൽകിയ മില്ലറെ സന്ദീപ് ശർമയും പുറത്താക്കിയതോടെ ഗുജറാത്തിന്റെ റണ്ണൊഴുക്ക് കുറഞ്ഞു. നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 177 റൺസിന് ഗുജറാത്ത് ബാറ്റിങ് അവസാനിപ്പിച്ചു.

രാജസ്ഥാന് വേണ്ടി സന്ദീപ് ശർമ രണ്ട് വിക്കറ്റും ട്രെൻഡ് ബോൾട്ട് യുസവേന്ദ്ര ചഹൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News